Storiyoh Paragraphs
Storiyoh Paragraphs
Storiyoh
Storiyoh Paragraphs
Storiyoh
പ്രപഞ്ചം എത്ര സുന്ദരമാണ്, എത്രമാത്രം വൈരുന്ധ്യങ്ങളും വിസ്മയങ്ങളും നിറഞ്ഞതാണ്. ഒരു ഭാഗത്തു തിന്മയുടെയും/ അക്രമത്തിന്റെയും അഴിഞ്ഞാട്ടം നടക്കുമ്പോൾ മറുഭാഗത്തു നന്മയുടെ പ്രതീകങ്ങളെ നാം കാണാറില്ലേ. എല്ലാ പ്രതീക്ഷയും നശിച്ഛ് നിരാശയിൽ വേദനിക്കുബോഴും ആശ്വാസത്തിന്റെയും അറിവിന്റെയും വാക്കുകൾ നമ്മെ തേടിയെത്താറില്ലേ, സമ്പത്സമൃദിയിൽ ആഹ്ളാദിക്കുന്ന അവസരത്തിലും ഇല്ലായ്മയും, ദാരിദ്ര്യവും അനുഭവിക്കുന്നവർ നമുക്ക് ചുറ്റും ഉണ്ടെന്ന് നാം ഓർക്കണം. ഒന്ന് ശ്രദ്ധിച്ചാൽ ജീവിതത്തിലുടനീളം ഇങ്ങനെ വിരുന്ധങ്ങളായ അവസ്ഥാവിശേഷങ്ങൾ നമുക്ക് മനസിലാക്കുവാൻ സാധിക്കും. ഒന്നോർത്താൽ പുളിപ്പും, അൽപ്പം ചവർപ്പും, മധുരവും എല്ലാം ഉള്ള ഒരു ഓറഞ്ചിനെ പോലെ ആണ് നമ്മുടെയൊക്കെ ജീവിതം. സുഖദുഃഖസമ്മിശ്രമാണ് ജീവിതം. ദുഃഖങ്ങൾ ഇല്ലാത്തവന് സന്തോഷത്തിന്റെ വില പലപ്പോഴും മനസ്സിലാകില്ല.പ്രതിസന്ധികളിൽകാലിടറിപോകുവാൻ എളുപ്പമാണ്,പ്രതികൂലസാഹചര്യങ്ങളിൽ ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ നേരിടാൻ മനോദ്യര്യം ഉള്ളവനെ കഴിയൂ. മനസ്സിലേക്ക് ശുഭചിന്തകൾ കടത്തിവിടാൻ സാധ്യമായതെല്ലാം നാം ചെയ്യണം. നിങ്ങളുടെ ഏകാഗ്രതയും ബുദ്ധിയും സന്തോഷം തരുന്ന കാര്യങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കട്ടെ. വിഷമങ്ങളെ ഒരു ചെറു പുഞ്ചിരിയോടെ സധൈര്യം നേരിടാനും, അതിജീവിക്കാനും നിങ്ങൾക്ക് കഴിയട്ടെ. സ്റ്റോറിയോയുടെ ഈ ചെറു പാരഗ്രാഫുകൾ നിങ്ങൾക്ക് ഉത്തേജനം ആകട്ടെ. ഒറ്റപെട്ടുപോയി എന്ന് കരുതുന്ന അവസരത്തിൽ, തോറ്റുപോയി എന്ന് സ്വയം വിധിയെഴുതുന്ന സന്ദർഭത്തിൽ ഞങ്ങളുടെ ഈ പാരഗ്രാഫുകൾ നിങ്ങളെ തീർച്ചയായും സ്വാന്തനിപ്പിക്കും. നിങ്ങളിൽ പ്രതീക്ഷയുടെയും, ആത്മവിശ്വാസത്തിൻറെയും പുത്തൻ ഉണർവ് നിറയ്ക്കും, തീർച്ച. ഒന്നിന്റെ പേരിലും തൊട്ടോടാനുള്ളതല്ല ജീവിതം. തന്റേടത്തോടെ, സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ മുൻപോട്ട് പോകുവാൻ നിങ്ങൾക്ക് കഴിയട്ടെ.
Also Available on
Available episodes
52
0
Latest episode
5 years ago
December 30, 2021
Podcast Privacy Information
Transistor.fm
Stats: This service collects and aggregates basic information about its listenership, like total download numbers and downloads by date or region.
All content for Storiyoh Paragraphs is the property of Storiyoh and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podbay in any way.