Show notes
ഓസ്ട്രേലിയൻ സ്ത്രീകളിൽ നാലിൽ ഒരാൾ കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം ഇതിലും കൂടുതലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ABS നാഷണൽ സ്റ്റഡി ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ്ങാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പരിചിതമായ ചുറ്റുപാടുകളിൽ നിന്നും മാറി ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന മലയാളി സ്ത്രീകൾ നേരിടുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെന്തൊക്കെയാണെന്നും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും മെൽബണിൽ, പബ്ലിക് കമ്മ്യൂണിറ്റി മെൻറൽ ഹെൽത്ത് ക്ലിനിക്കിൽ ടീം ലീഡറായ ഡോക്ടർ ജോസി തോമസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...



