Show notes
എന്നും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ഇഷ്ട ഗാനം - കണിക്കൊന്നയും വേലകളിയും പഞ്ചവാദ്യ മേളവും ഉത്സവങ്ങളും വേണുഗോപാലിന്റെ അതിമനോഹര നാദവും ചേർന്ന് ഒരു ഒന്നൊന്നര composition -എന്റെ എളിയ ശ്രമം.ഈ ഗാനം വൃന്ദാവന സാരംഗ രാഗത്തിലാണ് ജയ്സണ്‍ ജെ നായര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധായകർക്കും ശ്രോതാക്കൾക്കും ഒരു പോലെ പ്രിയപ്പെട്ട രാഗമാണ് വൃന്ദാവന സാരംഗ.ഇതിലെ പ്രശസ്ത ഗാനങ്ങളിൽ ചിലത് :ചലിയേ കുന്ജനുമോ - സ്വാതി തിരുനാൾആകാശദീപമെന്നുമുണരുമിടമായോ - ശരത്ആദ്യമായ് കണ്ട നാൾ - ജോൺസൻകരളേ നിൻ കൈപിടിച്ചാൽ - വിദ്യാസാഗർകാതോടു കാതോരം - ഭരതൻചഞ്ചല ദ്രുതപദതാളം - മോഹൻ സിത്താരചെന്താമരത്തേനോ - എം ജയചന്ദ്രൻദീനദയാലോ രാമാ - രവീന്ദ്രൻമഴവില്ലിൻ നീലിമ കണ്ണിൽ - അലക്സ് പോൾഒരു നറുപുഷ്പമായ് - രമേഷ് നാരായണ്‍


