
വെമ്പലനാട് ചരിത്രം - എപ്പിസോഡ് 5
Feb 2, 2022
15 min

വല്ലാത്തൊരു കഴുകൻ മുഖമാണ്. വളഞ്ഞുയർന്ന നേർത്ത മൂക്ക്. ഉയർന്ന നെറ്റി. നെറ്റിക്കുചുറ്റും കുറവാണെങ്കിലും, മറ്റുഭാഗങ്ങളിൽ തഴച്ചുവളർന്ന മുടി. തടിച്ച പുരികങ്ങൾ മൂക്കിനുമുകളിൽ കൂട്ടിമുട്ടുന്നതുപോലുണ്ട്. ക്രൂരഭാവം തെളിയുന്ന ഉറച്ച വായ. തുടുത്ത ചുണ്ടിനുമുകളിലേക്ക് തള്ളി നിൽക്കുന്ന വെളുത്തു കൂർത്ത പല്ലുകൾ. ആളെ ആകെക്കൂടി കണ്ടാൽ ഒരു വിളർച്ച തോന്നിക്കും. പരന്ന പരുക്കൻ കൈകളാണ്. കുറുകിയ വിരലുകളും. വിചിത്രം, കൈപ്പത്തിയുടെ നടുവിലുമുണ്ട് രോമങ്ങൾ. ഭംഗിയുള്ള നീണ്ട നഖങ്ങൾ വെട്ടിക്കൂർപ്പിച്ചു വെച്ചിരിക്കുന്നു. മഞ്ഞുപോലെ തണുത്ത കൈകൾ. മരിച്ചുകഴിഞ്ഞ ഒരാൾവന്ന് കൈപിടിച്ചതുപോലെ ജോനാഥന് അനുഭവപ്പെട്ടു. ഉപചാരപൂർവ്വം തലകുനിച്ചുകൊണ്ട് ആധിതേയൻ പറഞ്ഞു. ഞാനാണ് ഡ്രാക്കുള പ്രഭു.' (ഡ്രാക്കുള - ബ്രാം സ്‌റ്റോക്കർ)ബ്രാം സ്റ്റോക്കറുടെ തൂലികയിൽ പിറന്ന്, തലമുറകളുടെ പേടിസ്വപ്‌നമായി മാറിയ, ഇരുട്ടിന്റെ രാജകുമാൻ; ഡ്രാക്കുള. ഒരു നോവലിസ്റ്റിന്റെ ഭാവനയിലുദിച്ച കഥയിലെ കഥാപാത്രമാണെങ്കിലും ഡ്രാക്കുള എന്ന പേരു തന്നെ ഒരാളെ പേടിപ്പിക്കാൻ ധാരാളമാണ്. ലോക്കൽ പ്രേതഭൂതാധികൾ ഒത്തിരിപ്പേർ പ്രചാരത്തിലുണ്ടെങ്കിലും, അന്നും ഇന്നും അക്കൂട്ടത്തിലെ ഗ്ലാമർ താരവും ഒരേയൊരു രാജാവുമെല്ലാം ഡ്രാക്കുള തന്നെയാണ്. നമ്മളറിയുന്ന ഡ്രാക്കുള ഇതാണ്. എന്നാൽ ഈ കഥാപാത്രത്തെ മെനഞ്ഞെടുക്കുന്നതിൽ സ്റ്റോക്കറെ സ്വാധീനിച്ച ഒരു യഥാർത്ഥ ഡ്രാക്കുളയുണ്ട്. പേടിക്കേണ്ട, കക്ഷി രക്തരക്ഷസ്സൊന്നും ആയിരുന്നില്ല. അതിലും ഭയാനകമായി മനുഷ്യരെ കൊന്നുതള്ളുകയും അക്ഷരാർത്ഥത്തിൽ മനുഷ്യരക്തം കുടിക്കുകയും ചെയ്തിരുന്ന ഒരു ഭരണാധികാരി. വ്‌ലാഡ് മൂന്നാമനെന്നും ‘വ്‌ലാഡ് ദി ഇംപേയ്ലർ’ എന്നും അറിയപ്പെട്ട ഡ്രാക്കുള.1897ലാണ് 'ഡ്രാക്കുള' നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. വിഖ്യാതമായ പല കൃതികളെയും പോലെത്തന്നെ, ഇറങ്ങിയ സമയത്ത് നോവൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സ്റ്റോക്കറുടെ മികച്ച കൃതികളുടെ പട്ടികയിൽ പോലും അതിന് ഇടം നേടാനായില്ല. അദ്ദേഹത്തിന്റെ മരണശേഷം, 1922ൽ ജെർമനിയിലെ ഒരു സിനിമാ നിർമ്മാണ കമ്പനിയുടെ ബാനറിൽ എഫ്.ഡബ്ല്യൂ. മൂർനൗ, നോവലിനെ 'നോസ്‌ഫെറാറ്റു' എന്ന പേരിൽ ഒരു നിശബ്ദ ചലച്ചിത്രമാക്കി. പക്ഷെ സിനിമയിൽ ഡ്രാക്കുള പ്രഭുവിന്റെ പേര് ഒർലാക് പ്രഭു എന്നു മാറ്റിയിരുന്നു. ഡ്രാക്കുള മാത്രമല്ല മറ്റു കഥാപാത്രങ്ങളും വ്യത്യസ്ഥ പേരുകളിലാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. എഴുത്തുകാരനു നൽകേണ്ട റോയൽറ്റി നൽകാതെ ഡ്രാക്കുളയ്ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയ മൂർനൗ, നിയമപരമായ നൂലാമാലകൾ ഒഴിവാക്കാനായി കണ്ടെത്തിയ ഒരു കുറുക്കുവഴിയായിരുന്നു ഇത്. എന്നാൽ സ്റ്റോക്കറുടെ ഭാര്യ ഇതിനെതിരെ കേസ് ഫയൽ ചെയ്യുകയും പിന്നീട് നോവലിന്റെ റോയൽറ്റി അവകാശം സ്വന്തമാക്കുകയും ചെയ്തു. ഈ സംഭവം ഡ്രാക്കുളയ്ക്ക് ജനശ്രദ്ധ ലഭിക്കാൻ കാരണമായി.ബ്രാം സ്റ്റോക്കഡ്രാക്കുളയെ ലോകമറിയാൻ തുടങ്ങുന്നത്, ഐറിഷ് നാടകകൃത്തും നടനുമായ ഹാമിൽട്ടൺ ഡീൻ ഒരുക്കിയ നാടകത്തിലൂടെയാണ്. ഡ്രാക്കുള പ്രഭുവായി ഹംഗേറിയൻ അഭിനേതാവ് ബേല ലുഗോസി തട്ടിൽ നിറഞ്ഞാടിയപ്പോൾ, സ്‌റ്റോക്കറുടെ അതുല്യ സൃഷ്ടിക്കും ജീവൻ കൈവരികയായിരുന്നു. 1931ൽ യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ പുറത്തുവന്ന 'ഡ്രാക്കുള' സിനിമയിലും ലുഗോസി തന്നെയായിരുന്നു ഡ്രാക്കുള. ഇന്ന് നമ്മൾ പലരുടെയും മനസ്സിലുള്ള ഡ്രാക്കുളയുടെ രൂപം ഒരുപക്ഷെ ലുഗോസിയുടേതാകും. പിന്നീടിങ്ങോട്ട് ചിത്രകഥകളായും നാടകങ്ങളായും സിനിമകളായുമൊക്കെ ഡ്രാക്കുളയുടെ വിവിധ ആവിഷ്‌കാരങ്ങൾ വന്നു.സ്റ്റോക്കറെ പ്രേതകഥകളുടെ മായികലോകത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നത് അമ്മ മെറ്റിൽഡ ബ്ലേക്ക് തോർൺലിയാണ്. ഏഴാം വയസ്സുവരെ കുഞ്ഞു ബ്രാം അസുഖബാധിതനായി കിടപ്പിലായിരുന്നു. മുഴുവൻ സമയവും കട്ടിലിൽതന്നെ ചിലവഴിക്കേണ്ടി വന്ന ബ്രാമിന് അമ്മ രസകരങ്ങളായ പ്രേതകഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. 1832ലെ കോളറക്കാലത്തെ ഓർമ്മകളായിരുന്നു കഥകളാക്കി മെറ്റിൽഡ മകനു പറഞ്ഞുകൊടുത്തിരുന്നത്. നാടോടി പ്രേതകഥകൾക്ക് അക്കാലത്തുണ്ടായിരുന്ന വലിയ പ്രചാരത്തിനു പുറമെ സാഹിത്യത്തിലേക്കും പ്രേതങ്ങൾ കടന്നുകയറിയ ഗോത്തിക് കാലഘട്ടത്തിലാണ് ബ്രാം സ്റ്റോക്കർ എഴുത്തിൽ സജീവമാകുന്നത്. പ്രണയ കഥകളിലും ഫാന്റസികളിലുമൊക്കെയാണ് അദ്ദേഹം ആദ്യം കൈവെച്ചതെങ്കിലും, കുട്ടിക്കാലത്ത് തന്നെ സ്വാധീനിച്ച പ്രേതകഥകളോടുള്ള പ്രിയമാണ് സ്റ്റോക്കറെ ഡ്രാക്കുളയിലേക്കെത്തിക്കുന്നത്. ആ കഥാപാത്ര നിർമ്മിതിക്ക് അദ്ദേഹത്തിന് പ്രേരണയാകുന്നതാകട്ടെ പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്‌ലാഡ് മൂന്നാമനെന്ന ഭീകരനായൊരു ഭരണാധികാരിയും.1897ലാണ് 'ഡ്രാക്കുള' നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. വിഖ്യാതമായ പല കൃതികളെയും പോലെത്തന്നെ, ഇറങ്ങിയ സമയത്ത് നോവൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സ്റ്റോക്കറുടെ മികച്ച കൃതികളുടെ പട്ടികയിൽ പോലും അതിന് ഇടം നേടാനായില്ല.ആരായിരുന്നു ഈ യഥാർത്ഥ ഡ്രാക്കുള? വടക്കൻ റൊമേനിയൻ നഗരമായ വലാക്കിയയിൽ 1431ലാണ്, 'വ്‌ലാഡ് ദി ഇംപേയ്ലർ' എന്ന പേരിൽ പിന്നീട് കുപ്രസിദ്ധനായ വ്‌ലാഡ് മൂന്നാമൻ ജനിക്കുന്നത്. 'ഡ്രാക്കുൾ' എന്നറിയപ്പെട്ടിരുന്ന വ്‌ലാഡ് രണ്ടാമന്റെ മകൻ എന്ന അർത്ഥത്തിലാണ് 'ഡ്രാക്കുള' എന്ന പേര് വ്‌ലാഡ് മൂന്നാമന് ലഭിക്കുന്നത്. 'ചെകുത്താന്റെ പുത്രൻ' എന്നാണ് ഈ വാക്കിന്റെ അർത്ഥം. വലാക്കിയയുടെ വൊയ്‌വോഡ് അഥവാ മിലിറ്ററി ഗവർണറായിരുന്ന വ്‌ലാഡ് രണ്ടാമൻ രാജസിംഹാസനത്തിലേറുന്നത് 1436ലാണ്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധിനിവേശത്തിൽ നിന്നും വലാക്കിയയെയും ക്രിസ്തുമത വിശ്വാസത്തെയും സംരക്ഷിക്കുക എന്നതായിരുന്നു വലാക്കിയൻ രാജാക്കന്മാർ തങ്ങളുടെ സുപ്രധാന ഭരണലക്ഷ്യമായി കണ്ടിരുന്നത്. കൊല്ലും കൊലയും അധികാരത്തിനായുള്ള വടംവലികളുമെല്ലാം കണ്ടുവളർന്ന കുഞ്ഞു വ്‌ലാഡിന്റെ മനസ്സും ഇതിനെല്ലാമൊത്ത് പാകപ്പെട്ടു വന്നു. ഭാവിയിൽ തനിക്കും തന്റെ അച്ഛനെപ്പോലെയാകണം എന്ന ചിന്തയായിരുന്നു അവന്റെയുള്ളിൽ.എന്നാൽ ഹംഗേറിയൻ സൈന്യത്തിന്റെ സഹായത്തോടെ വ്‌ലാഡ് രണ്ടാമന്റെ എതിരാളികൾ അദ്ദേഹത്തെ സ്ഥാമനഭൃഷ്ടനാക്കി. അധികാരം തിരിച്ചുപിടിക്കാനായി അദ്ദേഹം കണ്ടെത്തിയ മാർഗ്ഗം ആരും സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്തതായിരുന്നു. വലാക്കിയയുടെ ചിരകാല വൈരിയായിരുന്ന ഓട്ടോമൻ സാമ്രാജ്യവുമായി വ്‌ലാഡ് ധാരണയുണ്ടാക്കി. പക്ഷെ ഇതിനു പകരമായി തുർക്കി സുൽത്താൻ ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയായിരുന്നു. ഡ്രാക്കുളയെയും റഡുവിനെയും. ഏതു വിധേനയും അധികാരത്തിൽ തിരികെയെത്താൻ ലക്ഷ്യമിട്ടിരുന്ന വ്‌ലാഡ്, മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അതിനു തയ്യാറാവുകയും ചെയ്തു. തുർക്കി സുൽത്താന്റെ ബന്ദികളായി മാറിയ വ്‌ലാഡിന്റെ മക്കൾ അവിടെ അവരുടെ വിദ്യാഭ്യാസം തുടർന്നു. ഭാവി വലാക്കിയൻ ഭരണാധികാരികളെ ഓട്ടോമൻ സാമ്രാജ്യത്തോട് കൂറുള്ളവരായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഖുറാൻ അടക്കമുള്ളവ സുൽത്താൻ അവരുടെ പാഠങ്ങളിൽ ഉൾപ്പെടുത്തി.വ്‌ലാഡ് ദി ഇംപേയ്ലർഇളയവൻ റഡു തന്റെ പുതിയ സാഹചര്യങ്ങളുമായി വേഗം പൊരുത്തപ്പെടുകയും സുൽത്താന്റെ മകൻ മെഹമ്മദ് രണ്ടാമനുമായി ചങ്ങാത്തത്തിൽ വളരുകയും ചെയ്തു. തന്റെ അസാധാരണമായ സൗന്ദര്യംകൊണ്ട് അന്നാട്ടിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരാധനാപാത്രമായി മാറിയ റഡു അറിയപ്പെട്ടിരുന്നതു തന്നെ 'റഡു ദി ഹാൻഡ്‌സം' എന്നായിരുന്നു. റഡു പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമാകുന്നുണ്ട്. എന്നാൽ ഡ്രാക്കുളയുടെ കാര്യം ഇതിനു നേരെ വിപരീതമായിരുന്നു. ഓട്ടോമൻ സാമ്രാജ്യവുമായോ തുർക്കിയിലെ ജനങ്ങളുമായോ ഒരുരീതിയിലും പൊരുത്തപ്പെട്ടുപോകാൻ അവൻ തയ്യാറായില്ല. ശിക്ഷാ നടപടികൾ പലതും പരീക്ഷിച്ചെങ്കിലും, നിഷേധിയായിരുന്ന ഡ്രാക്കുളയെ മെരുക്കിയെടുക്കാൻ സുൽത്താന് കഴിഞ്ഞില്ല.തുർക്കിപ്പടയുടെ സഹായത്തോടെ വ്‌ലാഡ് രണ്ടാമൻ വലാക്കിയയുടെ സിംഹാസനം തിരിച്ചുപിടിക്കുന്നുണ്ടെങ്കിലും അത് അധികനാൾ നീണ്ടുനിന്നില്ല. വലാക്കിയ കീഴടക്കിയ എതിരാളികൾ വ്‌ലാഡിനെയും മകനെയും കൊലപ്പെടുത്തി. അച്ഛന്റെയും ജ്യേഷ്ഠന്റെയും മരണത്തോടെ രാജസിംഹാസനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം ഡ്രാക്കുളയുടെമേൽ വന്നുചേർന്നു. അങ്ങനെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ സഹായത്തോടെ 1448ൽ തന്റെ പതിനേഴാം വയസ്സിൽ ഡ്രാക്കുള എന്ന വ്‌ലാഡ് മൂന്നാമൻ വലാക്കിയയുടെ ഭരണാധികാരിയായി അധികാരമേറ്റു. എന്നാൽ തുർക്കിപ്പട പിന്മാറിയതോടെ സിംഹാസനത്തിനുനേരെ വീണ്ടും ആക്രമണം ഉണ്ടാവുകയും ഡ്രാക്കുളയ്ക്ക് നാടുവിടേണ്ടി വരികയും ചെയ്തു. 1453ൽ റോമൻ നഗരമായ കോൺസ്റ്റാന്റിനോപ്പിൾ തുർക്കി പിടിച്ചടക്കി. ഇതോടെ യൂറോപ്പിലെ സ്ഥിതിഗതികളാകെ തകിടംമറിഞ്ഞു.ഓട്ടോമൻ സാമ്രാജ്യത്തിന്റെ കൈയിൽ നിന്ന് വലാക്കിയയെയും ക്രിസ്തുമതത്തെയും രക്ഷിക്കാൻ ഇനി തനിക്കു മാത്രമേ കഴിയുള്ളൂ എന്നു വിശ്വസിച്ചിരുന്ന ഡ്രാക്കുള, ട്രാൻസിൽവേനിയയിലെ ജോൺ ഹുന്യാഡി എന്ന പടനായകന്റെ സഹായത്തോടെ 1456ൽ വലാക്കിയയുടെ ഭരണം തിരിച്ചുപിടിച്ചു. പിന്നീടിങ്ങോട്ടുള്ള ആറു വർഷങ്ങൾ ലോകം കണ്ടതിൽവച്ച് ഏറ്റവും ക്രൂരനും പൈശാചികനുമായ ഭരണാധികാരിയായി സ്വയം അടയാളപ്പെടുത്തുകയാണ് ഡ്രാക്കുള ചെയ്തത്. തന്റെ പേരു കേൾക്കുന്നതുപോലും എതിരാളികളിൽ ഭയം ജനിപ്പിക്കണം എന്നതായിരുന്നു ഡ്രാക്കുളയുടെ ലക്ഷ്യം. അതിനായി അയ്യാൾ സ്വീകരിച്ച മാർഗ്ഗങ്ങൾ ഭീകരവും കേട്ടാൽ വിശ്വസിക്കാൻ കഴിയാത്തവയുമാണ്.ഡ്രാക്കുളയെ ലോകമറിയാൻ തുടങ്ങുന്നത്, ഐറിഷ് നാടകകൃത്തും നടനുമായ ഹാമിൽട്ടൺ ഡീൻ ഒരുക്കിയ നാടകത്തിലൂടെയാണ്. ഡ്രാക്കുള പ്രഭുവായി ഹംഗേറിയൻ അഭിനേതാവ് ബേല ലുഗോസി തട്ടിൽ നിറഞ്ഞാടിയപ്പോൾ, സ്‌റ്റോക്കറുടെ അതുല്യ സൃഷ്ടിക്കും ജീവൻ കൈവരികയായിരുന്നു. 1931ൽ യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ പുറത്തുവന്ന 'ഡ്രാക്കുള' സിനിമയിലും ലുഗോസി തന്നെയായിരുന്നു ഡ്രാക്കുള. ഇന്ന് നമ്മൾ പലരുടെയും മനസ്സിലുള്ള ഡ്രാക്കുളയുടെ രൂപം ഒരുപക്ഷെ ലുഗോസിയുടേതാകും.ശത്രുക്കളെ വകവരുത്താൻ ഉപയോഗിച്ചിരുന്ന രീതിയിലൂടെയാണ് ഡ്രാക്കുളയ്ക്ക് ഇംപേയ്‌ലർ എന്ന പേരു വീഴുന്നത്. ഇംപേയ്ൽ എന്നാൽ ശൂലത്തിലേറ്റുക എന്നാണ് അർത്ഥം. മലദ്വാരത്തിലൂടെ വീതികൂടിയ ശൂലം കയറ്റി അത് മണ്ണിലുറപ്പിച്ചു നിർത്തും. ശൂലത്തിലേറ്റപ്പെട്ടയാളുടെ ഭാരമനുസരിച്ച് അത് ശരീരത്തിനകത്തേക്ക് മെല്ലെ തുളച്ചുകയറും. മണിക്കൂറുകളോ ദിവസങ്ങളോ വരെ മനുഷ്യരെ ഇത്തരത്തിൽ ശൂലത്തിൽ കുത്തി നിർത്തിയിരുന്നു. ജീവനോടെ തൊലിയുരിയലും തിളച്ചവെള്ളത്തിൽ പുഴുങ്ങലും കൈകാലുകൾ അറുത്തുമാറ്റലുമെല്ലാം ആയിരുന്നു മറ്റു പ്രധാന ശിക്ഷാ നടപടികൾ. ഡ്രാക്കുളയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ശിക്ഷകൾ നടപ്പാക്കിയിരുന്നത്. എതിരാളികളെ പീഡിപ്പിക്കുന്നതിലും ഇഞ്ചിഞ്ചായി കൊല്ലുന്നതിലുമെല്ലാം അയ്യാൾ അതിയായ ലഹരി കണ്ടെത്തി. കൊന്നുതള്ളപ്പെടുന്നവരുടെ രക്തം ഡ്രാക്കുള കുടിച്ചിരുന്നതായും, അത് തന്നെ കൂടുതൽ ശക്തനാക്കുമെന്ന് അയ്യാൾ വിശ്വസിച്ചിരുന്നതായും കഥകളുണ്ട്. ഒരുപക്ഷെ ഈ കഥ വാസ്തവമാണെങ്കിൽകൂടി, അയ്യാൾ ചെയ്ത മറ്റു പ്രവർത്തികൾവച്ചു നോക്കുമ്പോൾ ഇത് എത്രയോ നിസ്സാരമാണ്!അധികാരത്തിലേറിയ ഉടനെ ഡ്രാക്കുള തന്റെ അച്ഛനെ ഒറ്റുകൊടുത്തവരെയും അതിനു കൂട്ടുനിന്ന പ്രമാണികളെയും രഹസ്യമായി കണ്ടെത്തി അവരെയെല്ലാം ഈസ്റ്റർ വിരുന്നിനായി കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. പുതിയ രാജാവിന്റെ സൽക്കാരം സ്വീകരിക്കാൻ കുടുംബസമേതം എത്തിയ ഒറ്റുകാരെ കൂട്ടത്തോടെ പിടികൂടി ഓരോരുത്തരെയായി അവരുടെ കുടുംബങ്ങൾ നോക്കിനിൽക്കെ ഡ്രാക്കുള ശൂലത്തിലേറ്റി. ഇത് ഒരു തുടക്കം മാത്രമായിരുന്നു. വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുകയും വ്യഭിചാരക്കുറ്റം ചുമത്തപ്പെടുകയും ചെയ്ത സ്ത്രീകളെ യോനിയിലൂടെ ശൂലത്തിൽ തറയ്ക്കുകയും മുലകൾ മുറിച്ചെടുത്ത് ബന്ധപ്പെട്ട പുരുഷനെക്കൊണ്ട് തീറ്റിക്കുകയും ചെയ്യുമായിരുന്നു. ഭിക്ഷക്കാരെ വെറുത്തിരുന്ന ഡ്രാക്കുള, ഒരിക്കൽ വലാക്കിയയിലെ മുഴുവൻ ഭിക്ഷാടകരെയും വിളിച്ചുവരുത്തി ഒരു കൂടാരത്തിനുള്ളിൽ അവർക്കായി വിരുന്നൊരുക്കി. എല്ലാവരും വയറുനിറയെ ഭക്ഷിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം കൂടാരത്തിനു തീയിട്ട് മുഴുവൻ ഭിക്ഷക്കാരെയും അയ്യാൾ കൊന്നുകളഞ്ഞു. അങ്ങനെ പോകുന്നു ഡ്രാക്കുള നടത്തിയ ചിത്രവധങ്ങളുടെ കഥകൾ.ശത്രുക്കളെ വകവരുത്താൻ ഉപയോഗിച്ചിരുന്ന രീതിയിലൂടെയാണ് ഡ്രാക്കുളയ്ക്ക് ഇംപേയ്‌ലർ എന്ന പേരു വീഴുന്നത്. ഇംപേയ്ൽ എന്നാൽ ശൂലത്തിലേറ്റുക എന്നാണ് അർത്ഥം. മലദ്വാരത്തിലൂടെ വീതികൂടിയ ശൂലം കയറ്റി അത് മണ്ണിലുറപ്പിച്ചു നിർത്തും. ശൂലത്തിലേറ്റപ്പെട്ടയാളുടെ ഭാരമനുസരിച്ച് അത് ശരീരത്തിനകത്തേക്ക് മെല്ലെ തുളച്ചുകയറും. മണിക്കൂറുകളോ ദിവസങ്ങളോ വരെ മനുഷ്യരെ ഇത്തരത്തിൽ ശൂലത്തിൽ കുത്തി നിർത്തിയിരുന്നു.ഇംപേയ്ലർ എന്ന പേരുവീഴാൻ കാരണമായതും, ചെയ്തതിൽവച്ച് എറ്റവും ഭീകരമായതുമായ ഒരു ശൂലത്തിലേറ്റലിനെപ്പറ്റി പറയാതെ ഡ്രാക്കുളയുടെ ചരിത്രം പൂർണ്ണമാകില്ല. ഓട്ടോമൻ സുൽത്താനായി അധികാരമേറ്റ മെഹമ്മദ് രണ്ടാമൻ ഡ്രാക്കുളയെ ആക്രമിച്ചു കീഴടക്കാൻ പദ്ധതിയിട്ട് ഏതാണ്ട് 60,000 പേരടങ്ങുന്ന ഒരു സംഘത്തെ വലാക്കിയ ലക്ഷ്യമാക്കി അയച്ചു. വലാക്കിയൻ അതിർത്തിയായ ടഗോവിഷ്ടെയിൽ തമ്പടിച്ച തുർക്കിപ്പടയെ രാത്രിയിൽ രഹസ്യമായി ആക്രമിച്ച്, അവർ പാർത്തിരുന്ന കൂടാരങ്ങൾക്കു തീവെച്ചും മറ്റുമായി ഡ്രാക്കുളയുടെ നേതൃത്വത്തിലെത്തിയ വലാക്കിയൻ സൈന്യം വകവരുത്തി. ജീവനോടെയും അല്ലാതെയുമായി പിടികൂടിയ അയ്യായിരത്തോളം പടയാളികളെയും വലാക്കിയയിൽ തടവുകാരായിരുന്ന തുർക്കികളെയും ഡ്രാക്കുള അവിടെവച്ചുതന്നെ ശൂലത്തിലേറ്റി. നിനച്ചിരിക്കാതെ നേരിട്ട ആക്രമണത്തിൽ ഭയന്ന് നാലുപാടും ചിതറിയോടിയ തുർക്കിപ്പട പ്രത്യാക്രമണത്തിനായി മടങ്ങിയെത്തിയപ്പോൾ കണ്ടത് ശൂലത്തിലേറ്റപ്പെട്ടു നിൽക്കുന്ന 20,000 മനുഷ്യരെയാണ്! സപ്രവർത്തകരും സ്വന്തം നാട്ടുകാരും അതിക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നതു കണ്ണാലെ കണ്ട സൈനികരുടെ മനോനിലതന്നെ അവതാളത്തിലായി. ഈ സംഭവം പിന്നീട് ചരിത്രത്തിൽ കുപ്രസിദ്ധിയാർജ്ജിച്ചത് 'ദി ഫോറസ്റ്റ് ഓഫ് ദി ഇംപേയ്ൽഡ്' അഥവാ 'ശൂലത്തിലേറ്റപ്പെട്ടവരുടെ വനം' എന്നാണ്. 1477ൽ ഓട്ടോമൻ സൈന്യം ഡ്രാക്കുളയെ കീഴടക്കിയെന്നും, കൊന്ന് തലവെട്ടിയെടുത്തു കൊണ്ടുപോയി തേനിലിട്ടുവെച്ച് പോതുജനങ്ങൾക്കു കാണത്തക്കവിധം പ്രദർശിപ്പിച്ചുവെന്നുമാണ് ചരിത്രകാരന്മാർ പറയുന്നത്.ഏതാനും വർഷങ്ങൾ മാത്രം നീണ്ടുനിന്ന ഭരണകാലത്തിനിടയിൽ വ്‌ലാഡ് മൂന്നാമനെന്ന ഭരണാധികാരി പ്രവർത്തിച്ചത് കണക്കറ്റ ക്രൂരതകളാണ്. ഡ്രാക്കുള കൊന്നുതള്ളിയ മനുഷ്യരുടെ എണ്ണമെടുത്താൽ അത് ലക്ഷങ്ങൾ വരും. ഇങ്ങനെയൊക്കെയാണെങ്കിലും റൊമേനിയക്കാർക്ക് ഡ്രാക്കുള ഒരു വീരനായകനാണ്. തുർക്കിപ്പടയ്ക്കും ഓട്ടോമൻ സാമ്രാജ്യത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തി തങ്ങളുടെ രാജ്യത്തെയും വിശ്വാസങ്ങളെയും സംസ്‌കാരത്തെയുമെല്ലാം സംരക്ഷിച്ച വീരനായകൻ. പക്ഷെ ഡ്രാക്കുളയുടെ എതിരാളികൾക്ക് അയ്യാൾ എക്കാലത്തും ഒരു പേടിസ്വപ്‌നം തന്നെയാണ്. എന്തൊക്കെയായാലും വ്‌ലാഡ് ഡ്രാക്കുളയ്ക്കു മുന്നിൽ സ്റ്റോക്കറുടെ 'ഇരുട്ടിന്റെ രാജകുമാരന്' പിടിച്ചുനിൽക്കാനാകില്ല എന്നത് തീർച്ച.
Feb 2, 2022
14 min

ചായ കുടിച്ചോ? ദിവസത്തിലൊരിക്കലെങ്കിലും നമ്മള്‍ കേള്‍ക്കുകയോ പരസ്പരം ചോദിക്കുകയോ ചെയ്യുന്നൊരു ചോദ്യമാണിത്. അല്ലേ? നല്ലൊരു ചായ കുടിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം പോകുമെന്നു ചിലയാളുകള്‍ പറയുന്നതു കേട്ടിട്ടില്ലേ? നമ്മുടെ ജീവിതവുമായി അത്രമേല്‍ ബന്ധപ്പെട്ടുകിടക്കുന്ന പാനീയമാണു ചായ. ഏതൊരു മുക്കില്‍ ചെന്നാലും, ഒരു ചായക്കടയും, ചായയോടൊപ്പം വെടിവട്ടങ്ങളുമായി ഇരിക്കുന്ന ആളുകളും നമ്മുടെ നാട്ടിലെ പതിവു കാഴ്ചയാണ്. കട്ടനും പാല്‍ചായയും തൊട്ട്, ഗ്രീന്‍ ടീയും തന്തൂരിച്ചായയും വരെ, ചായ വെറൈറ്റികളുടെ ഒരു നീണ്ട നിരതന്നെ ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ലോകത്തെയാകമാനം കീഴടക്കിയ, സംസ്‌കാരങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും കൊടിയ യുദ്ധങ്ങള്‍ക്കുമെല്ലാം കാരണമായി മാറിയ, ചായ എന്ന ഈ പാനീയത്തിന് ഒരു ചരിത്രമുണ്ട്.മനുഷ്യനു തേയിലയുമായുള്ള ബന്ധത്തിനു പിരമിഡുകളേക്കാള്‍ പഴക്കമുണ്ട്. ചരിത്രകാരന്മാര്‍ പറയുന്നത്, ഏതാണ്ട് 6000 വര്‍ഷങ്ങള്‍ക്കു മുമ്പു തൊട്ടുതന്നെ ചായയുടെ ജന്മനാടായ ചൈനയില്‍ തേയില കൃഷി ചെയ്യപ്പെട്ടിരുന്നു എന്നാണ്. എന്നാല്‍ അക്കാലങ്ങളില്‍ തേയില തിളപ്പിച്ചായിരുന്നില്ല ഉപയോഗിച്ചിരുന്നത്; ചവച്ചിറക്കുകയായിരുന്നു പതിവ്. ചായ ഇന്നു കാണുന്ന ചായയായി മാറുന്നത് 1500 വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ്. അതും ഇന്നു കാണുന്ന തരത്തിലുള്ള രുചികരമായ പാനീയമായിരുന്നില്ല. പലതരം രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയായാണ് തേയിലയും മറ്റുമിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ചിരുന്നത്.ചായയുടെ ഉത്ഭവത്തെപ്പറ്റി രസകരമായൊരു കഥ നമ്മള്‍ കേട്ടിരിക്കാനിടയുണ്ട്. ചൈനക്കാര്‍ തങ്ങളുടെ ആദ്യ ഭരണാധികാരിയായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തുപോരുന്ന ഷെന്നോങ് എന്ന ഐതിഹ്യപുരുഷനെ ചുറ്റിപ്പറ്റിയാണത്. ചൈനയിലെ കൃഷിക്കും സംസ്‌കാരത്തിനും രൂപം കൊടുത്തത് ഷെന്നോങാണെന്നാണു പുരാണം. കഥ ഇങ്ങനെയാണ്. പതിവുപോലെ ഷെന്നോങ് തന്റെ ഉദ്യാനത്തില്‍ വശ്രമിക്കുന്നതിനിടെ കുടിക്കാനായി വെള്ളം തിളപ്പിക്കുകയായിരുന്നു. തിളപ്പിക്കാന്‍ വെച്ചിരുന്ന വെള്ളത്തില്‍ അദ്ദേഹമറിയാതെ ഒരില പറന്നു വന്നു വീണു. ഇതു ശ്രദ്ധിക്കാതെ ആ വെള്ളം കുടിച്ച ഷെന്നോങിന് പുതിയൊരു രുചിയും എന്തെന്നില്ലാത്തൊരു ഉണര്‍വും അനുഭവപ്പെട്ടു. ഇങ്ങനെയാണ് ആദ്യമായി ചായ കണ്ടുപിടിക്കപ്പെട്ടതെന്നാണ് ചൈനീസ് ഐതിഹ്യം. ഭക്ഷ്യയോഗ്യമായ ധാന്യങ്ങളും പച്ചക്കറികളും അന്വേഷിച്ചിറങ്ങിയ ഷെന്നോങ്, അറിയാതെ ഒരു വിഷച്ചെടി തിന്നുവെന്നും ഉടനെത്തന്നെ അടുത്തുനിന്ന തേയില ചവച്ചപ്പോള്‍ അദ്ദേഹം മരണത്തില്‍ നിന്നു രക്ഷപ്പെട്ടുവെന്നും, തേയിലയുടെ ഔഷധഗുണം ബോധ്യപ്പെട്ട ഷെന്നോങ് തേയിലയുടെ പ്രചാരകനായി എന്നുമാണ് മറ്റൊരു കഥ. ഷെന്നോങിന്റെ വേലക്കാരാണ് തേയില കണ്ടുപിടിച്ചതെന്ന, അധികം പ്രചാരത്തിലില്ലാത്ത ഒരു കഥ കൂടിയുണ്ട്.മനുഷ്യനു തേയിലയുമായുള്ള ബന്ധത്തിനു പിരമിഡുകളേക്കാള്‍ പഴക്കമുണ്ട്. ചരിത്രകാരന്മാര്‍ പറയുന്നത്, ഏതാണ്ട് 6000 വര്‍ഷങ്ങള്‍ക്കു മുമ്പു തൊട്ടുതന്നെ ചായയുടെ ജന്മനാടായ ചൈനയില്‍ തേയില കൃഷി ചെയ്യപ്പെട്ടിരുന്നു എന്നാണ്. എന്നാല്‍ അക്കാലങ്ങളില്‍ തേയില തിളപ്പിച്ചായിരുന്നില്ല ഉപയോഗിച്ചിരുന്നത്; ചവച്ചിറക്കുകയായിരുന്നു പതിവ്. ചായ ഇന്നു കാണുന്ന ചായയായി മാറുന്നത് 1500 വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ്.ചായകുടി ആരംഭിച്ചത് വടക്കന്‍ ചൈനയിലെ സെഷ്വാന്‍, യുനാന്‍ എന്നീ പ്രവിശ്യകളില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. തേയില സ്വാഭാവികമായി വളര്‍ന്നിരുന്ന മേഖലകളായിരുന്നു ഇത്. ഇവിടങ്ങളില്‍ നിന്ന് ബുദ്ധ സന്യാസിമാര്‍ വഴി ചൈനയുടെ തെക്കു ഭാഗങ്ങളിലേക്കും, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും ചായകുടി വ്യാപിച്ചു. ദീര്‍ഘനേരത്തെ ധ്യാനങ്ങള്‍ക്കിടയില്‍ ഉറങ്ങിപ്പോകാതിരിക്കാനാണ് സന്യാസിമാര്‍ ചായയെ ആശ്രയിച്ചിരുന്നത്. അക്കാലങ്ങളില്‍ ചായ ഉണ്ടാക്കിയിരുന്ന രീതിയും തേയില ഉപയോഗിച്ചിരുന്ന രീതിയും ഇന്നത്തേക്കാള്‍ ഏറെ വ്യത്യസ്തമായിരുന്നു. തേയില ഉണക്കി അമര്‍ത്തി, ഒരു പാത്രത്തിന്റെ വലുപ്പം വരുന്ന കട്ടകളായാണ് സൂക്ഷിച്ചിരുന്നത്. ഈ കട്ടകള്‍ ചെറു കഷണങ്ങളായി ഒടിച്ച്, തിളച്ച വെള്ളത്തില്‍ ചേര്‍ത്ത്, ഇഞ്ചിയും ഉപ്പും ഉള്ളിയുമൊക്കെയിട്ടു കുടിക്കുന്നതായിരുന്നു രീതി.എ.ഡി 618 മുതല്‍ 907 വരെ ചൈന ഭരിച്ച ടാങ് രാജവംശത്തിന്റെ സമയത്താണ് ഇന്നു കാണുന്ന ചായയിലേക്കുള്ള രൂപാന്തരം സംഭവിക്കുന്നത്. ചൈനീസ് സംസ്‌കാരം അതിന്റെ ഉന്നതിയിലെത്തിയ കാലമായാണ് ടാങ് ഭരണകാലത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ചൈനയില്‍ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ ചായയെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഈ സമയത്തു പ്രചാരത്തിലുണ്ടായിരുന്നത് ഗ്രീന്‍ ടീയായിരുന്നു. ഉണക്കിപ്പൊടിച്ച തേയിലകൊണ്ടുണ്ടാക്കുന്ന ചുവപ്പന്‍ കട്ടന്‍ചായയിലേക്കെത്താന്‍ വീണ്ടും നൂറ്റാണ്ടുകളെടുത്തു.14-17 നൂറ്റാണ്ടുകളില്‍ ചൈന ഭരിച്ച മിങ് രാജവംശത്തിന്റെ ഭരണകാലത്താണ് തേയിലക്കും ചായയ്ക്കും ഇന്നു കാണുന്ന തരത്തിലുള്ള രൂപമാറ്റം സംഭവിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി ചൈന തേയില കച്ചവടം തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. പട്ടിനും ചീനപ്പിഞ്ഞാണങ്ങള്‍ക്കും പുറമെ ചൈനയുടെ പ്രധാന കച്ചവടച്ചരക്കായി തേയില മാറി.സില്‍ക്ക് റോഡ് അടക്കമുള്ള കച്ചവട പാതകളിലൂടെ ചൈനയില്‍ നിന്ന് തേയിലയുടെ പ്രസിദ്ധി മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും പരന്നു. ചെന്നിടങ്ങളിലെല്ലാം ചായയ്ക്ക് ഇഷ്ടക്കാരുമുണ്ടായി. തേയില നല്‍കി പോര്‍ക്കുതിരകളെ വാങ്ങിയിരുന്ന കച്ചവട ബന്ധം ടിബറ്റുമായി ചൈനയ്ക്കുണ്ടായിരുന്നു.ബുദ്ധ സന്യാസിമാര്‍ വഴി ജപ്പാനിലെത്തിയ ചായയ്ക്ക് അന്നാട്ടില്‍ പ്രചാരം ലഭിച്ചതിനു പിന്നിലും രസകരമായൊരു കഥയുണ്ട്. 11-ാം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം വരെ ജപ്പാന്‍ ഭരിച്ചിരുന്ന കാമക്കുര ഷോഗനേറ്റ് എന്ന സൈനിക വംശത്തിന്റെ മൂന്നാമത്തെ ഷോഗനായിരുന്ന മിനമോട്ടോ നൊ സെനെട്ടോമോയെ ചുറ്റിപ്പറ്റിയാണ് ഈ കഥ. ഒരിക്കല്‍ മദ്യലഹരി കലശലായ സെനെട്ടോമോ മരണശയ്യയിലെന്നപോലെ കിടപ്പിലായി. അദ്ദേഹം മരിക്കുമെന്നുതന്നെ ചുറ്റുമുള്ളവര്‍ വിധിയെഴുതി. വിവരമറിഞ്ഞ് അവിടെയെത്തിയ ഏയ്സായ് എന്ന സെന്‍ ബുദ്ധിസ്റ്റ് സന്യാസി സെനെട്ടോമോയ്ക്ക് ഒരു കോപ്പയില്‍ ചൂടു ചായ നല്‍കി. ചായ അകത്തുചെന്നതോടെ സെനെട്ടോമോ ഉന്മേഷവാനായി. പിന്നീടിങ്ങോട്ട് ചായ തന്നെ അദ്ദേഹത്തിന് ഒരു ലഹരിയായി. തന്റെ ഭരണകാലത്ത് ജപ്പാനിലുടനീളം ചായയുടെ പ്രചാരകനായും സെനെട്ടോമോ മാറി. ഇന്നും ജാപ്പനീസ് സമൂഹത്തില്‍ ചായയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. 'മാച്ച' എന്ന ചായ വിളമ്പുന്നതിനായി ജപ്പാനില്‍ പ്രത്യേക ചടങ്ങുകള്‍ തന്നെയുണ്ട്.ചായകുടി ആരംഭിച്ചത് വടക്കന്‍ ചൈനയിലെ സെഷ്വാന്‍, യുനാന്‍ എന്നീ പ്രവിശ്യകളില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. തേയില സ്വാഭാവികമായി വളര്‍ന്നിരുന്ന മേഖലകളായിരുന്നു ഇത്. ഇവിടങ്ങളില്‍ നിന്ന് ബുദ്ധ സന്യാസിമാര്‍ വഴി ചൈനയുടെ തെക്കു ഭാഗങ്ങളിലേക്കും, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും ചായകുടി വ്യാപിച്ചു. ദീര്‍ഘനേരത്തെ ധ്യാനങ്ങള്‍ക്കിടയില്‍ ഉറങ്ങിപ്പോകാതിരിക്കാനാണ് സന്യാസിമാര്‍ ചായയെ ആശ്രയിച്ചിരുന്നത്.14-17 നൂറ്റാണ്ടുകളില്‍ ചൈന ഭരിച്ച മിങ് രാജവംശത്തിന്റെ ഭരണകാലത്താണ് തേയിലക്കും ചായയ്ക്കും ഇന്നു കാണുന്ന തരത്തിലുള്ള രൂപമാറ്റം സംഭവിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി ചൈന തേയില കച്ചവടം തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. പട്ടിനും ചീനപ്പിഞ്ഞാണങ്ങള്‍ക്കും പുറമെ ചൈനയുടെ പ്രധാന കച്ചവടച്ചരക്കായി തേയില മാറി.ചൈനയിലെത്തിയ ഡച്ച് നാവികരാണ് 1610ല്‍ ചായയെ യൂറോപ്പിലേക്കെത്തിക്കുന്നത്. എന്നാല്‍ ഡച്ചുകാര്‍ക്ക് തുടക്കത്തില്‍ ചായ അത്ര ദഹിച്ചില്ല. ചവര്‍പ്പുകലര്‍ന്ന രുചിയും താങ്ങാനാകാത്ത വിലയും തന്നെയായിരുന്നു പ്രധാന കാരണങ്ങള്‍. അക്കാലത്ത് അവിടങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന കാപ്പിയേക്കാള്‍ പത്തു മടങ്ങു വരെയായിരുന്നു തേയിലയുടെ വില. ചായ ഇംഗ്ലണ്ടില്‍ കാലുകുത്തുന്നത് പിന്നെയും പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്. കാപ്പിപ്പ്രേമികളായിരുന്ന വെള്ളക്കാര്‍ക്കിടയിലും ചായയ്ക്ക് ആരാധകരെ കണ്ടെത്താനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ രാജകുമാരിയായിരുന്ന ബ്രാന്‍സയിലെ കാതറിന്‍ 1662ല്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമനെ വിവാഹം ചെയ്തതോടെ ചായയുടെ നല്ലകാലം തുടങ്ങി. വലിയ ചായപ്പ്രേമിയായിരുന്ന കാതറിന്‍ ഇംഗ്ലണ്ടില്‍ കാലുകുത്തിയ ഉടനെ ആവശ്യപ്പെട്ടത് ഒരു കപ്പ് ചായയായിരുന്നു. രാജകുമാരിയുടെ ചായപ്പ്രേമം നാട്ടിലാകെ കാട്ടുതീപോലെ പടരുകയും ചായ കുടി ഇംഗ്ലണ്ടില്‍ ഒരു ഫാഷനായി മാറുകയും ചെയ്തു. ഇതോടെ ചായയ്ക്ക് ആവശ്യക്കാരുമേറി. രാജകുടുംബത്തെ അനുകരിക്കുന്നത് ഇന്നത്തെപ്പോലെ അന്നും ഇംഗ്ലണ്ടുകാരുടെ രീതിയായിരുന്നു. ഈ അവസരം മുതലെടുത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ലണ്ടിലേക്കുള്ള തേയില ഇറക്കുമതി വര്‍ദ്ധിപ്പിച്ചു.പോര്‍ച്ചുഗല്‍ രാജകുമാരിയായിരുന്ന ബ്രാന്‍സയിലെ കാതറിന്‍ 1662ല്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമനെ വിവാഹം ചെയ്തതോടെ ചായയുടെ നല്ലകാലം തുടങ്ങി. വലിയ ചായപ്പ്രേമിയായിരുന്ന കാതറിന്‍ ഇംഗ്ലണ്ടില്‍ കാലുകുത്തിയ ഉടനെ ആവശ്യപ്പെട്ടത് ഒരു കപ്പ് ചായയായിരുന്നു. രാജകുമാരിയുടെ ചായപ്പ്രേമം നാട്ടിലാകെ കാട്ടുതീപോലെ പടരുകയും ചായ കുടി ഇംഗ്ലണ്ടില്‍ ഒരു ഫാഷനായി മാറുകയും ചെയ്തു.1,700കളോടെ വര്‍ഷാവര്‍ഷം ചൈനയില്‍ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്തിരുന്ന തേയിലയുടെ അളവ് ക്രമാതീതമായി കൂടി വന്നു. തേയില കച്ചവടം ചൈനയെപ്പോലെ തന്നെ ഈസ്റ്റ് ഇന്ത്യ കമ്പനിയെയും ധനികരാക്കി. അക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ചൈനയ്ക്ക് ബ്രിട്ടീഷ് ഉല്‍പന്നങ്ങളിലൊന്നും തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. ചൈനക്കാര്‍ തേയിലയ്ക്കു പകരമായി കൈപ്പറ്റിയിരുന്നത് വെള്ളി മാത്രമായിരുന്നു. കാലക്രമേണ വെള്ളിക്കു ദൗര്‍ലഭ്യം നേരിട്ടതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു കുബുദ്ധി പ്രയോഗിച്ചു. തേയിലയ്ക്കു മേല്‍ ചൈനയ്ക്കുണ്ടായിരുന്ന കുത്തക തകര്‍ക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ട് വെള്ളക്കാർ ചൈനയിലേക്കു കറുപ്പ് ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിട്ടു. അക്കാലത്തെ ഏറ്റവും വീര്യം കൂടിയ മയക്കുമരുന്നായിരുന്നു കറുപ്പ്. ചൈനീസ് ജനതയെ കറുപ്പിന് അടിമകളാക്കാന്‍ കഴിഞ്ഞാല്‍ തേയിലക്കച്ചവടത്തിനായി വെള്ളിയ്ക്കു പകരം കറുപ്പ് ഉപയോഗിക്കാമെന്ന കുരുട്ടുബുദ്ധിയായിരുന്നു വെള്ളക്കാര്‍ക്ക്.ചൈനയില്‍ കറുപ്പ് സുലഭമാക്കാനുള്ള എളുപ്പവഴി അത് അവിടെത്തന്നെ കൃഷിചെയ്യുക എന്നതായിരുന്നു. എന്നാല്‍ ചൈനയ്ക്കകത്തേക്കു കടന്നു കയറുക അത്ര എളുപ്പമായിരുന്നില്ല. കാന്റോണ്‍ സമ്പ്രദായം എന്നറിയപ്പെട്ട ചൈനയുടെ കച്ചവട രീതിയായിരുന്നു കാരണം. ഇതുപ്രകാരം കാന്റോണ്‍ തുറമുഖം വഴി മാത്രമേ വൈദേശികര്‍ക്കു കച്ചവടം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ചൈനയുടെ തൊട്ടടുത്തു കിടക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങള്‍ പിടിച്ചടക്കി അവിടങ്ങളില്‍ കറുപ്പ് കൃഷി ചെയ്യുക എന്നതായിരുന്നു ഇതിനു ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ ബദല്‍. 1757ല്‍ നടന്ന പ്ലാസി യുദ്ധത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാള്‍ പിടിച്ചടക്കി അവിടെ കറുപ്പ് കൃഷി ചെയ്യാന്‍ ആരംഭിച്ചു. ഇന്ത്യയില്‍ വിളയിച്ചെടുത്ത കറുപ്പുകൊണ്ട് വെള്ളക്കാര്‍ ചൈനീസ് ജനതയെ ലഹരിക്കടിമകളാക്കി മാറ്റി. ചൈനയില്‍ നിയമവിരുദ്ധമായിരുന്നിട്ടുകൂടി പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ചൈനീസ് ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തെ കറുപ്പിനടിമകളാക്കാന്‍ ബ്രിട്ടീഷ് കമ്പനിക്കു കഴിഞ്ഞു.സില്‍ക്ക് റോഡ് അടക്കമുള്ള കച്ചവട പാതകളിലൂടെ ചൈനയില്‍ നിന്ന് തേയിലയുടെ പ്രസിദ്ധി മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും പരന്നു. ചെന്നിടങ്ങളിലെല്ലാം ചായക്ക് ഇഷ്ടക്കാരുമുണ്ടായി. തേയില നല്‍കി പോര്‍ക്കുതിരകളെ വാങ്ങിയിരുന്ന കച്ചവട ബന്ധം ടിബറ്റുമായി ചൈനയ്ക്കുണ്ടായിരുന്നു.തേയിലക്കച്ചവടത്തിനു പുറമെ ചൈനയിലേക്കുള്ള കറുപ്പിന്റെ ഇറക്കുമതികൂടി ആയതോടെ വെള്ളക്കാരന്റെ നാട്ടിലേക്ക് സമ്പത്തിന്റെ കുത്തൊഴുക്കു തന്നെയുണ്ടായി. ഈ സമ്പത്തുപയോഗപ്പെടുത്തി ബ്രിട്ടന്‍ തങ്ങളുടെ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കി, അധിനിവേശം തുടര്‍ന്നുകൊണ്ടിരുന്നു. ബ്രിട്ടന്റെ ഈ നെറികെട്ട കച്ചവടത്തിന് ഒരറുതി വരുത്താന്‍ ചൈനീസ് ചക്രവര്‍ത്തി തീരുമാനിച്ചു. ഇതുപ്രകാരം ബ്രിട്ടന്‍ കൊണ്ടുവന്ന 1400 ടണ്ണോളം കറുപ്പ് പിടിച്ചെടുത്ത് ചൈന കടലില്‍ തള്ളി. കറുപ്പു യുദ്ധമെന്നു ചരിത്രം രേഖപ്പെടുത്തിയ പോരാട്ടമായിരുന്നു പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ അരങ്ങേറിയത്. 1839 മുതല്‍ 42 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ ബ്രിട്ടന്‍ ചൈനയെ നാമാവശേഷമാക്കി. യുദ്ധം സമ്മാനിച്ച നാണക്കേടും പാപ്പരത്തവും, കറുപ്പിന് അടിമകളായ ജനങ്ങളും കൂടിയായപ്പോള്‍ ചൈനയിലെ സ്ഥിതിഗതികള്‍ വഷളാകാന്‍ തുടങ്ങി. ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മൂന്നു കോടിയിലധികം ജനങ്ങള്‍ ഈ കലാപങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും തേയില ഉല്പാദനത്തിന്റെ കുത്തക ചൈനയ്ക്കു തന്നെയായിരുന്നു. കാലം കഴിയുന്തോറും ചായയ്ക്ക് ആവശ്യക്കാരും കൂടിക്കൂടി വന്നു. ചൈനയില്‍ നിന്നുള്ള തേയില ഇറക്കുമതി വഴി കണക്കില്ലാത്ത ലാഭമുണ്ടാക്കിയിരുന്നെങ്കിലും, എന്തുകൊണ്ട് തേയില സ്വന്തമായി ഉല്പാദിപ്പിച്ചുകൂടാ എന്ന ആശയം കമ്പനിക്കു തോന്നിത്തുടങ്ങി. പക്ഷെ തേയിലയുടെ കൃഷിയും അതിന്റെ സംസ്‌കരണ രീതികളും സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ നിന്ന് ചൈനീസ് ഭരണകൂടം കര്‍ഷകരെ കര്‍ശനമായി വിലക്കിയിരുന്നതിനാല്‍ ഇതു പുറംലോകം അറിഞ്ഞിരുന്നില്ല. ഈ വിവരങ്ങള്‍ ലഭിക്കാന്‍ കമ്പനിക്കു മുന്നിലുണ്ടായിരുന്ന ഒരേയൊരു മാര്‍ഗ്ഗം മോഷണം മാത്രമായിരുന്നു.ഇന്ന് വെള്ളത്തിനു പുറമെ മനുഷ്യര്‍ ഏറ്റവുമധികം കുടിക്കുന്ന പാനീയമാണ് ചായ. തേയില ഉല്പാദനത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ഉല്പാദിപ്പിക്കുന്ന തേയിലയുടെ 89 ശതമാനവും കുടിച്ചുതീര്‍ക്കുന്നുണ്ടെങ്കിലും ചായകുടിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 28-ാം സ്ഥാനമേയുള്ളൂ. 2020ലെ ആഗോള തേയില ഉപഭോഗം 630 കോടി കിലോഗ്രാമായിരുന്നു. 2025-ഓടെ ഇത് 744 കോടിയാകുമെന്നാണ് കണക്ക്.എന്തിനും മടിയില്ലാതിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി, കക്കാന്‍ തന്നെ തീരുമാനിച്ചു. ഇതിനായി സസ്യശാസ്ത്രജ്ഞനായിരുന്ന റോബര്‍ട്ട് ഫോര്‍ച്യൂണ്‍ എന്ന സ്‌കോട്ട്‌ലന്റുകാരനെ 1848ല്‍ കമ്പനി ചൈനയിലേക്കു കയറ്റി വിട്ടു. ഫോര്‍ച്ച്യൂണ്‍ ചൈനീസ് വേഷമെല്ലാം ധരിച്ച് കര്‍ഷകരുടെ കൂടെക്കൂടി, തേയിലയെ സംബന്ധിച്ച രഹസ്യങ്ങള്‍ ഒന്നൊന്നായി പഠിച്ചെടുത്തു. പോന്ന പോക്കിന് നല്ലയിനം തേയിലച്ചെടികളും, കൂടെ കുറേ ചൈനീസ് തേയില കര്‍ഷകരെയും ഫോര്‍ച്ച്യൂണ്‍ പൊക്കിക്കൊണ്ടുപോന്നു. തേയിലയുടെ രഹസ്യം പിടികിട്ടിയതോടെ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളനികളിലും കമ്പനി തേയില കൃഷി ചെയ്യാന്‍ ആരംഭിച്ചു. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ബ്രിട്ടന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടിമകളെ ഇറക്കുമതി ചെയ്തു. വെള്ളക്കാര്‍ ഇത്തരം തോട്ടങ്ങളില്‍ തുടങ്ങിവെച്ച കൊടിയ ചൂഷണങ്ങള്‍ ഇന്നും നിര്‍ബാധം തുടരുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാന കച്ചവട ചരക്കുകളിലൊന്നായി തേയില മാറി.ഇന്ന് വെള്ളത്തിനു പുറമെ മനുഷ്യര്‍ ഏറ്റവുമധികം കുടിക്കുന്ന പാനീയമാണ് ചായ. തേയില ഉല്പാദനത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ഉല്പാദിപ്പിക്കുന്ന തേയിലയുടെ 89 ശതമാനവും കുടിച്ചുതീര്‍ക്കുന്നുണ്ടെങ്കിലും ചായകുടിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 28-ാം സ്ഥാനമേയുള്ളൂ. 2020ലെ ആഗോള തേയില ഉപഭോഗം 630 കോടി കിലോഗ്രാമായിരുന്നു. 2025-ഓടെ ഇത് 744 കോടിയാകുമെന്നാണ് കണക്ക്. അപ്പോള്‍ അടുത്ത തവണ ചായയോടൊപ്പം ചായക്കോപ്പയില്‍ ഒളിച്ചിരിക്കുന്ന ഈ ചരിത്രം കൂടി നുണയാം.
Feb 2, 2022
12 min

മലബാർ സമര ചരിത്രത്തിൻ്റെ നിഷ്പക്ഷ വായന - ഭാഗം 3
Feb 2, 2022
14 min

അരികുവൽകരിക്കപ്പെട്ടവരുടെ ഉൾക്കൊള്ളൽ ചരിത്രം (Inclusive History)
Jan 27, 2022
12 min

"By means of the film, it would be possible to infuse certain subjects such as geography, which is at present wound off organ-like in the forms of dead descriptions, with the pulsating life of a metropolis". (Albert Einstein)വർത്തമാനത്തിൻ്റെ ചലനാത്മകതയാണ് ഭാവിയിലെ ചരിത്രമെങ്കിൽ, ഭൂതകാലത്തിൻ്റെ ചലനാത്മകത നിശ്ചലമായ വാക്കുകളിൽ മാത്രം പ്രതിനിധാനം ചെയ്താൽ മതിയോ? സാമൂഹിക ജീവിതത്തിൻ്റെ സ്പന്ദനങ്ങൾ, ചരിത്രത്തിലേക്ക് അടുക്കും ചിട്ടയോടും കൂടി കോർത്തിണക്കുന്ന ചരിത്രകാരൻ ഒരു ചിത്രകാരൻ്റെ ഭാവനയിലൂടെത്തന്നെയല്ലേ, ആഖ്യാനത്തിൻ്റെ ചട്ടക്കൂട് തീർക്കുന്നത്? ഭാവന കാണാൻ സാധിക്കാത്ത ചരിത്രകാരൻ, ഒരർത്ഥത്തിൽ ദത്തങ്ങളുടെ അടുക്കി വയ്ക്കലിൽ മാത്രമല്ലേ ഒതുങ്ങുന്നത്? എങ്കിൽ ചരിത്രമെന്തിന്, പുരാരേഖകൾ മാത്രം പോരേ? ചരിത്ര രചനയെ സംബന്ധിക്കുന്ന ചില സങ്കീർണ്ണ പ്രശ്നങ്ങളാണ് ഈ ചോദ്യങ്ങളിൽ നിഴലിക്കുന്നത്. വസ്തുനിഷ്ഠാപരമായ ചരിത്രത്തെ നിർമ്മിക്കുന്ന ശാസ്ത്രീയ വിഷയമാണ് ചരിത്രമെന്നത് അവിതർക്കിതമായ ആശയം തന്നെയാണ്. ചരിത്രത്തിലെ വസ്തുനിഷ്ഠത ശാസ്ത്രീയ രീതിശാസ്ത്രത്തിൻ്റെ വഴികൾ തന്നെ അവലംബിക്കുമ്പോൾ, ശാസ്ത്ര വിഷയങ്ങളുടെ വസ്തുനിഷ്ഠതയിൽ നിന്നും വേറിട്ട ഫലപ്രാപ്തിയിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.വൈവിധ്യങ്ങളായ ജീവിത രീതികളും സംസ്കാരവും കൂടിച്ചേർന്നുണ്ടാകുന്ന സാമൂഹിക ജീവിതത്തെ ശാസ്ത്രീയ വസ്തുനിഷ്ഠതയിൽ അടിസ്ഥാനപ്പെടുത്തിയ ഏകശിലാത്മകമായ രീതിശാസ്ത്രത്തിലൂടെ വെളിവാകുന്ന ഒരൊറ്റ ഉത്തരം അല്ലെങ്കിൽ സത്യമെന്ന ഫലസിദ്ധിയായി ഒന്നും തന്നെ ചരിത്രശാസ്ത്രത്തിൽ കാണുവാൻ പറ്റില്ല. അതിനാൽത്തന്നെയാണ് പല ചരിത്രങ്ങൾ നമുക്കു മുന്നിൽ ഉണ്ടാകുന്നതും. ഏതു കാലഘട്ടത്തിലേയും സാമൂഹിക ജീവിതം, വ്യക്തിപരമായും, കൂട്ടായും, ദേശീയമായും, അന്തർദേശീയമായും മാനവ ഭാവനയിലാണ് സൃഷ്ടിക്കപ്പെടുന്നത്. ചരിത്രശാസ്ത്രജ്ഞൻ്റെ ഭാവനയിൽത്തന്നെയാണ് കഴിഞ്ഞ കാലം ചരിത്രമാകുന്നതും, ചരിത്ര ജ്ഞാന രൂപങ്ങൾ ജ്ഞാന ശാസ്ത്രത്തിലെ പ്രധാന പഠനമേഖലയാകുന്നതും. ചരിത്രകാരൻ്റെ ഭാവനയിലൂടെത്തന്നെയാണ്, ദത്തങ്ങളുടെ വിശകലനം നടക്കുന്നതും, അതു പിന്നീട് ചരിത്രാഖ്യാനമായി മാറുന്നതും. ഈ വീക്ഷണകോണിൽക്കൂടി നോക്കുമ്പോൾ, ഭാവനാപരമായി ഏതൊരു വർത്തമാനകാലത്തും നിർമ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങൾ ചരിത്രങ്ങളായി മാറുകയും, പുതിയ ചരിത്രാഖ്യാനങ്ങൾക്കു വേണ്ട ദത്തങ്ങളെ നിരന്തരം സൃഷ്ടിക്കുകയും ചെയ്യുന്നതായി കാണാൻ സാധിക്കും.തലമുടി കൃത്യമായി നടുവിലൂടെ ഇരുവശത്തേക്കും ചീകി ഒതുക്കി ജൂബ്ബായും ഇട്ടിരിക്കുന്ന പുരുഷന്മാരും, ഹാഫ് സാരി (വെളുത്ത സാരിയിൽ കറുത്ത പൊട്ടുകൾ) ഒരു വശത്തേക്കു ചരിഞ്ഞു നിൽക്കുന്ന സ്ത്രീകളും സിനിമയിലും യഥാർത്ഥ ക്യാമ്പസ് ഫോട്ടോകളിലും കാണുവാൻ സാധിക്കുന്നത് 'റീൽ - റിയൽ' ബന്ധത്തെ ശക്തമായി സൂചിപ്പിക്കുന്നുണ്ട്.ചരിത്രവും ചലച്ചിത്രവും - മൂന്ന് തരങ്ങൾചലച്ചിത്രവുമായി ബന്ധപ്പെട്ട് മൂന്ന് തരത്തിലുള്ള ചരിത്ര പഠനങ്ങളുണ്ട്. ഒന്നാമതായി, ചലച്ചിത്രത്തിൻ്റെ തന്നെ സാങ്കേതികവും, വ്യവസായപരവുമായ വളർച്ചയെക്കുറിച്ചുള്ള ചരിത്രം. മാറുന്ന ശബ്ദ, വെളിച്ച, നിറ സംവിധാനങ്ങൾ, നവീന ക്യാമറകളുടെ ഉപയോഗവും ഛായാഗ്രഹണ രീതികളും, ഷോട്ടുകൾ എടുക്കുന്ന രീതികൾ, ചമയങ്ങളും വസ്ത്രാലങ്കാരവും, ആക്ഷൻ സീനുകളും വി.എഫ്.എക്സും, സിനിമാശാലകളുടെ രൂപഭംഗിയിലെ മാറ്റങ്ങൾ, പ്രൊജക്ഷൻ സാങ്കേതിക വിദ്യകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ, സിനിമാ വ്യവസായത്തിലെ പ്രശ്നങ്ങൾ, താര ആരാധനയും ഫാൻസ് സംഘടനകളുടെ വളർച്ചയും, ചലച്ചിത്ര മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളാണ് ഒന്നാം സിനിമാചരിത്രത്തിലെ ഗവേഷണ പ്രശ്നങ്ങൾ.ഏതൊരു കാലത്ത് നിർമ്മിക്കപ്പെടുന്ന ചലച്ചിത്രവും ആ കാലഘട്ടത്തിൻ്റെ ചരിത്ര പഠനത്തിനാധാരമാകുന്നു എന്നതാണ് രണ്ടാം സിനിമാചരിത്രത്തിൻ്റെ പ്രസക്തി. സാമൂഹിക ജീവിതക്രമത്തിലും രീതിയിലും ഉള്ള മാറ്റങ്ങൾ, ഫാഷൻ (വസ്ത്രം, കോസ്മെറ്റിക്സ്, കേശാലങ്കാര ശൈലികൾ) ആഹാരരീതികൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ,വാഹനങ്ങൾ, കെട്ടിടങ്ങൾ, മാറുന്ന ഭൂദൃശ്യങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ, ക്യാമ്പസുകൾ, ഭാഷാപ്രയോഗങ്ങൾ, ലിംഗ സംസ്കാര വ്യതിയാനങ്ങൾ എന്നിവയെല്ലാം ചലച്ചിത്രങ്ങൾ ഒപ്പിയെടുക്കാറുണ്ട്. ചലച്ചിത്രത്തിൻ്റെ പ്രമേയത്തിനും, കഥയിലെ കാലഘട്ടത്തിനും അനുസരിച്ച് മേൽപ്പറഞ്ഞ രീതികൾ മാറാറുമുണ്ട്. സാമൂഹിക ജീവിതത്തിൽ നിന്നു ചലച്ചിത്രത്തിലേക്കും, തിരിച്ചും ഇത്തരത്തിലുള്ള അനുരൂപീകരണങ്ങൾ നടക്കാറുണ്ട്. തലമുടി കൃത്യമായി നടുവിലൂടെ ഇരുവശത്തേക്കും ചീകി ഒതുക്കി ജൂബ്ബായും ഇട്ടിരിക്കുന്ന പുരുഷന്മാരും, ഹാഫ് സാരി (വെളുത്ത സാരിയിൽ കറുത്ത പൊട്ടുകൾ) ഒരു വശത്തേക്കു ചരിഞ്ഞു നിൽക്കുന്ന സ്ത്രീകളും സിനിമയിലും യഥാർത്ഥ ക്യാമ്പസ് ഫോട്ടോകളിലും കാണുവാൻ സാധിക്കുന്നത് 'റീൽ - റിയൽ' ബന്ധത്തെ ശക്തമായി സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ പലതും.ചരിത്രത്തിൻ്റെ ചരിത്ര സിനിമഎഴുതപ്പെട്ട ചരിത്രത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് മൂന്നാമത്തെ സിനിമാ ചരിത്ര ഗണത്തിൽപ്പെടുന്നതും, ഏററവും വിവാദപരമായേക്കാവുന്നതുമായ വിഷയം. ചരിത്ര വ്യക്തികൾ, സംഭവങ്ങൾ, പ്രക്രിയകൾ എന്നിവയാണ് ചരിത്ര സിനിമയ്ക്ക് പ്രമേയമായി വരുന്നത്. സിനിമ കാണുന്നതിനു മുൻപു തന്നെ അതിൽ ദൃശ്യാവിഷ്ക്കാരം ചെയ്തിരിക്കുന്ന ചരിത്ര പ്രമേയവുമായി അടുത്തതും അകന്നതുമായ ജ്ഞാന ബോധം ഉള്ള പ്രേക്ഷകരാണ് ഇതിൻ്റെ ആസ്വാദകർ എന്നതുകൊണ്ട് ചരിത്ര സിനിമ (Historical Film) അനേകം അഭിപ്രായങ്ങൾക്കും തർക്കങ്ങൾക്കും വഴി ഒരുക്കും. പ്രാഥമിക ചരിത്ര രേഖകളും, ദ്വിതീയ രേഖകളും, മറ്റു സഹായ ഗ്രന്ഥങ്ങളും പരിശോധനയ്ക്ക് വിധേയപ്പെടുത്തുന്ന സിനിമയുടെ സൃഷ്ടാക്കൾ, ചരിത്ര വിദഗ്ധരുടെ അഭിപ്രായങ്ങളും ആരാഞ്ഞതിനു ശേഷമാണ് ചരിത്ര സിനിമകൾ സാധാരണ നിർമ്മിക്കാറുള്ളത്. വിദേശ രാജ്യങ്ങളിൽ, ചരിത്രകാരന്മാരുടെ ഒരു പാനൽ തന്നെ സിനിമയ്ക്കായി ഒരുക്കാറുണ്ട്. ഇപ്രകാരമുള്ള ഗവേഷണവും, ചർച്ചകളുമൊക്കെ നടത്തുന്ന സംവിധായകരും, തിരക്കഥാകൃത്തുക്കളും ഒരു ചരിത്ര സംഭവത്തിൻ്റെയോ, വ്യക്തിയുടെയോ, പ്രക്രിയയുടെയോ സംബന്ധിയായ പ്രബന്ധത്തെ ദൃശ്യാവിഷ്ക്കാരം ചെയ്യുന്ന സങ്കീർണ്ണവും ദുർഘടവുമായ പ്രവൃത്തിയിലാണ് മുഴുകുന്നത്.ചരിത്രകാരന്മാരും, ചലച്ചിത്ര പ്രവർത്തകരും പിന്തുടരുന്ന ഗവേഷണ രീതി തുടക്കത്തിൽ ഒന്നു തന്നെയാണെങ്കിലും, ഫലപ്രാപ്തിയിൽ രണ്ടു തരത്തിലുളള ചരിത്രങ്ങളാണ് ഉണ്ടായി വരുന്നത്. ചരിത്രകാരൻ്റെ പ്രബന്ധം, വ്യക്ത്യാനുഷ്ഠിത ഗവേഷണത്തിൻ്റെ പരിസമാപ്തിയിൽ പരമ്പാരാഗത പുസ്തകത്തിൻ്റെ ചട്ടക്കൂടിൽ ഒതുങ്ങുമ്പോൾ, ചരിത്ര സിനിമ ഓടിക്കൊണ്ടിരിക്കുന്ന റീലുകളിലൂടെ ചരിത്രത്തെ ദൃശ്യവൽക്കരിച്ച് അനേകലക്ഷങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്ന രണ്ടോ, മൂന്നോ മണിക്കൂർ നീണ്ടുനിൽക്കുന്ന വിസ്മയലോകത്തെയാണ് സൃഷ്ടിക്കുന്നത്.ചരിത്രകാരന്മാരും, ചലച്ചിത്ര പ്രവർത്തകരും പിന്തുടരുന്ന ഗവേഷണ രീതി തുടക്കത്തിൽ ഒന്നു തന്നെയാണെങ്കിലും, ഫലപ്രാപ്തിയിൽ രണ്ടു തരത്തിലുളള ചരിത്രങ്ങളാണ് ഉണ്ടായി വരുന്നത്. ചരിത്രകാരൻ്റെ പ്രബന്ധം, വ്യക്ത്യാനുഷ്ഠിത ഗവേഷണത്തിൻ്റെ പരിസമാപ്തിയിൽ പരമ്പാരാഗത പുസ്തകത്തിൻ്റെ ചട്ടക്കൂടിൽ ഒതുങ്ങുമ്പോൾ, ചരിത്ര സിനിമ ഓടിക്കൊണ്ടിരിക്കുന്ന റീലുകളിലൂടെ ചരിത്രത്തെ ദൃശ്യവൽക്കരിച്ച് അനേകലക്ഷങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്ന രണ്ടോ, മൂന്നോ മണിക്കൂർ നീണ്ടുനിൽക്കുന്ന വിസ്മയലോകത്തെയാണ് സൃഷ്ടിക്കുന്നത്.ആർക്കൈവുകളും ചരിത്ര സിനിമയുംഏതെങ്കിലുമൊരു പുരാരേഖ, ചരിത്രകാരനും, ചരിത്ര സിനിമയുടെ നിർമ്മാതാവും വായിച്ചെടുക്കുന്നതിൻ്റെ രീതിശാസ്ത്രം ഏറെക്കുറെ ഒന്നു തന്നെയാണെങ്കിലും, അതുവഴി രചിക്കുന്ന/ നിർമ്മിക്കുന്ന ചരിത്രത്തിൻ്റെ രൂപവും പ്രകൃതവും രണ്ടായിരിക്കും. അധ്യായങ്ങളിലൂടെ, കാലഗണനാ ക്രമത്തിലോ, പ്രതിപാദ്യ വിഷയാടിസ്ഥാനത്തിലോ രചിക്കപ്പെടുന്ന ചരിത്ര ഗ്രന്ഥമോ, പ്രബന്ധമോ ഉന്നം വയ്ക്കുന്നത് സാധാരണയായി ചരിത്ര പഠനം ഗൗരവമായി കാണുന്ന വ്യക്തികളേയോ, ചരിത്രത്തിൽ താല്പര്യം പ്രകടിപ്പിക്കുന്ന വായനക്കാരേയുമാണ്. വളരെ ചുരുങ്ങിയ ഒരു കൂട്ടമാണ് ഇതിൻ്റെ പ്രയോജിതാക്കൾ. ചരിത്ര സിനിമ നിർമ്മിക്കപ്പെടുന്നത് വലിയ ഒരു കൂട്ടത്തിനു വേണ്ടിയാണ്, കാരണം ചരിത്രത്തെ സിനിമയിലൂടെ ദൃശ്യവൽക്കരിക്കുമ്പോൾ ചരിത്രം ഒരു ജനപ്രിയ വിഷയമായി മാറുന്നു എന്നതുകൊണ്ടു തന്നെ.പുരാരേഖകളിൽ പരാമർശിക്കപ്പെടുന്ന ദത്തമായ വിവരങ്ങളും മററു സ്ഥിതിവിവരകണക്കുകളും, ഏതൊരു വിഭാഗത്തിൽപെട്ട പ്രേക്ഷകനും വെള്ളിത്തിരയിൽ കാണുന്ന മാത്രയിൽ മനസ്സിലാക്കാവുന്ന കഥകളായി സിനിമയിൽ മാറേണ്ടതുണ്ട്. ഇതു സാധിക്കാതിരുന്നാൽ പ്രേക്ഷകർ ഇരുട്ടിലിരുന്നു ചരിത്രത്തെ തപ്പുന്നവരായി മാറും, സിനിമ പരാജയപ്പെടുകയും ചെയ്യും. ഒരു ചരിത്ര ഗ്രന്ഥത്തിൻ്റെ വായന നിശ്ചിത സമയത്തിനുള്ളിൽ നടക്കേണ്ടതില്ല. വീണ്ടും വീണ്ടും, തിരിച്ചും മറിച്ചും വായിച്ച് ചരിത്ര ഗ്രന്ഥത്തിലെ ചരിത്രത്തെ പഠിക്കാൻ നമ്മുക്കവസരമുണ്ട്. ചരിത്ര സിനിമ, സിനിമ തന്നെ ആകയാൽ, സാധാരണ സിനിമ കാണൽ എന്ന പ്രകിയ തന്നെയാണ് ഇവിടെ നടക്കേണ്ടതും. ചുരുക്കത്തിൽ പറഞ്ഞാൽ, ചരിത്ര സിനിമ, ആർക്കൈവുകളും മറ്റു സ്രോതസ്സുകളും സൃഷ്ടിക്കുന്ന ചരിത്ര പ്രമേയത്തിൻ്റെ കലാ / വിജ്ഞാന / വിനോദപരമായ സിനിമാറ്റിക് ചരിത്രമാണ് നിർമ്മിക്കുന്നത്.ചലനത്തിലൂടെ വികാരവൽക്കരണത്തിലേക്ക്ചലിച്ചു കൊണ്ടിരിക്കുന്ന ഭൂതകാലത്തിലേക്ക് വർത്തമാന ലോകത്തേ സന്നിവേശിപ്പിക്കുന്ന വിസ്മയവും വിഭ്രാന്തി പടർത്തുന്നതുമായ ചരിത്ര ലോകത്തെയാണ് ചരിത്ര സിനിമകൾ സിനിമാശാലകളിൽ രൂപപ്പെടുത്തുന്നത്. മഹാത്മാഗാന്ധിക്കും, പഴശ്ശിരാജാവിനും, ആരോമൽചേകവർക്കുമൊപ്പം ജീവിക്കുന്നവരായി മാറുന്ന പ്രേക്ഷകഭാവങ്ങൾ സിനിമാശാലകളിൽ ജനിപ്പിക്കുകയാണ് ചരിത്ര സിനിമകൾ. റൊളാങ്ങ് ബാർത്, സെർജി ഐസൻസ്റ്റീൻ്റെ 'ബാറ്റിൽഷിപ്പ് പൊട്ടെംങ്കിൻ'(1925) എന്ന ചിത്രത്തിലെ ഒഡെസ പടവുകളിൽ വെടിയേറ്റു വീഴുന്ന നിസ്സഹായരായ വ്യക്തികൾക്കൊപ്പം പ്രേക്ഷകർ നിൽക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നുണ്ട്. മഹാത്മാഗാന്ധിക്കൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത പ്രതീതി ജനിപ്പിക്കുന്ന ആററൻബറോയുടെ, 'ഗാന്ധി' സിനിമ കാണുന്ന പ്രേക്ഷകൻ സ്വാതന്ത്ര്യ സമരത്തിൻ്റെ വികാര ലോകത്തേക്കാണ് ആനയിക്കപ്പെടുന്നത്. ജാലിയൻവാലാബാഗിൽ പ്രേക്ഷകനും ക്ഷണനേരത്തേക്കു മരിച്ചു വീഴുന്ന അവസ്ഥ.ഗാന്ധി (1982)ഇംഗ്ലീഷ് കമ്പനിക്കെതിരേ സമരം നടത്തിയ പഴശ്ശി രാജാവ്, വെള്ളക്കാരൻ്റെ തോക്കിനിരയാകുമ്പോൾ, യുദ്ധഭൂമിയിൽ പഴശ്ശിക്കൊപ്പം പ്രേക്ഷകനുമെത്തുന്നു. വെടിയേറ്റ്, ചോര ഇറ്റിറ്റു വീഴുമ്പോളും തൻ്റെ വാളിൻ്റെ തലയ്ക്കൽ തല വച്ച് താഴെ വീഴാതെ തന്നെ ജീവൻ വെടിയുന്ന പഴശ്ശിരാജാവിനെ അഭിമാനത്തോടെ കാണുന്ന പ്രേക്ഷകക്കൂട്ടം, അറിയാതിരിക്കുന്ന സത്യം, അതൊരു ചലച്ചിത്ര പ്രതികാരം തന്നെയെന്നതാണ്. ചലച്ചിത്രം, കോളനി വിരുദ്ധ ആശയ മണ്ഡലത്തെയാണ് ഇതിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ചരിത്ര ഗ്രന്ഥങ്ങൾക്കും ചരിത്ര ഗവേഷകർക്കും സാധിക്കാത്ത സിനിമാറ്റിക് പക വീട്ടൽ!ചരിത്രത്തെ വികാരവൽക്കരിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ഭൂതകാലത്തിന് വികാര ലോകമില്ലായിരുന്നോ എന്ന മറുചോദ്യം തന്നെയാണ് ഉത്തരം! കഴിഞ്ഞകാലത്തെ ചലനാത്മകമാക്കുന്നതിലൂടെ, സന്തോഷം, ഭയം, സ്നേഹം, പക, വിദ്വേഷം, ദയ, പ്രണയം, കാമം എന്നീ വികാരങ്ങളെക്കൂടി ചരിത്ര സിനിമ ചരിത്രവൽക്കരിക്കുകയാണ്. ഇവിടെ, ചരിത്രശാസ്ത്രത്തിൻ്റെ നവീന വഴികളേ സൂചിപ്പിക്കുന്ന ചക്രപ്പലകയായി മാറുകയാണ് ചരിത്ര സിനിമ.സാമൂഹിക പ്രക്രിയകളുടെ ചലച്ചിത്ര വൽക്കരണംവ്യക്തികളേയും, സംഭവങ്ങളേയും കൂടാതെ സങ്കീർണ സാമൂഹിക പ്രക്രിയകളുടെ ചലച്ചിത്രവൽക്കരണവും ദർശിക്കുവാൻ കഴിയും. 2014 ൽ പുറത്തിറങ്ങിയ 'ഇയ്യോബിൻ്റെ പുസ്തകം' എന്ന മലയാള ചലച്ചിത്രം തേയില തോട്ട യൂറോപ്യൻ സംസ്കാരത്തെയും, അതുവഴി സാധ്യമാകുന്ന അധിനിവേശത്തിൻ്റെ പ്രാദേശിക പ്രതിഫലനങ്ങളും ദൃശ്യവൽക്കരിക്കുക വഴി കോളനിയനന്തര കാലഘട്ടത്തിൻ്റെ ചൂഷണങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. സാമൂഹിക ചരിത്രത്തിനൊപ്പം പാരിസ്ഥിതിക ചരിത്രത്തിൻ്റെ പരിപ്രേക്ഷ്യങ്ങളും ഈ ചലച്ചിത്രത്തിൽ തെളിവാകുന്നുണ്ട്. 'പരിണയം' എന്ന എം.ടി-ഹരിഹരൻ ടീമിൻ്റെ ചലച്ചിത്രം സ്മാർത്ത വിചാരമെന്ന ആചാരത്തെ മുൻനിറുത്തി കേരളത്തിൻ്റെ സാമൂഹിക ലോകത്തെ അടയാളപ്പെടുത്തിയ ചരിത്ര സിനിമ തന്നെയാണ്. ഉടലധികാരങ്ങളുടെയും, വികാര കാമന ലോകങ്ങളുടെയും, പ്രണയത്തിൻ്റെയും ലോകത്തെ വരച്ചുകാട്ടാൻ ഈ ചലച്ചിത്രത്തിനു സാധിച്ചു. കൊച്ചിയിലെ റീജണൽ ആർക്കൈവ്സിൽ സ്മാർത്തവിചാരവുമായി ബന്ധപ്പെട്ട പ്രഥമ രേഖകൾ പഠിക്കുവാൻ എം.ടി വാസുദേവൻ നായർ വന്നത് ഇന്നും ഓർമ്മയിലുണ്ട്.പരിണയം (1994)എം.ടി.യുടെ തന്നെ ചലച്ചിത്ര തിരക്കഥയിൽ വടക്കൻ പാട്ടിനെ ആസ്പദമാക്കി നിർമ്മിച്ച 'ഒരു വടക്കൻ വീരഗാഥ' തന്നെയാണ് ഇന്നു വരെ മലയാളത്തിൽ ഇറങ്ങിയ ചരിത്ര സിനിമകളിൽ ഏറ്റവും പ്രശ്നവൽക്കരിക്കപ്പെട്ട ചരിത്ര പ്രമേയം. ജന്മി വ്യവസ്ഥയിൽ എങ്ങനെയാണ് വീര യോദ്ധാക്കൾ പരസ്പരം പോരാടിയതെന്ന അങ്ക ചരിത്രത്തിൻ്റെ വ്യത്യസ്ത വീക്ഷണമാണ്, ചരിത്ര സ്രോതസ്സുകളുടെ പുനർവായനയിൽ എം.ടി-ഹരിഹരൻ സഖ്യം സാധ്യമാക്കിയത്. എല്ലാ ചരിത്രവും വർത്തമാനകാലത്തിലെ വീക്ഷണങ്ങളാണെന്ന ഫൂക്കോൾ ഡിയൻ സിദ്ധാന്തത്തെ സാധൂകരിക്കുന്നതായിരുന്നു ഈ വീരഗാഥ ചരിത്രം. ദുഷ് പ്രവർത്തികളും, വില്ലത്തരവും മാത്രമായിരുന്നോ ചന്തു എന്ന ചേകവരുടെ ജീവിതത്തിലുണ്ടായിരുന്നതെന്നതിൻ്റെ ചരിത്ര പുനർവായന തന്നെയായിരുന്നു ഈ ചലച്ചിത്രം. വിധേയത്വത്തിൻ്റെയും, വീരാരാധനയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതും, പാടി നടന്നതുമായ പാണരുടെ പാട്ടുകളുടെ പാഠ അപഗ്രഥനമാണ് ഈ ചലച്ചിത്രത്തിൻ്റെ രീതിശാസ്ത്രം. ഒരു നോട്ടത്തിൽ ആധാര പാട്ടുകളുടെ കൃത്യതയില്ലായ്മ സൃഷ്ടിച്ച വഴുക്കലിൽത്തന്നെയാണ് ഈ ശക്തമായ പുനരാഖ്യാനം സാധ്യമായതും, ചലച്ചിത്ര ചരിത്രത്തിൻ്റെ രസതന്ത്രം വിജയിച്ചതും.പഴശ്ശി കുതിരപ്പുറത്തോ?ചരിത്ര സിനിമയിൽ ചില കണ്ടു പിടുത്തങ്ങൾ, ശരിയായും, തെറ്റായും നടക്കാറുണ്ടെന്ന് സിനിമാ ചരിത്രകാരൻ റോബർട്ട് റോസൻസ്റ്റൺ അഭിപ്രായപ്പെടുന്നുണ്ട്; ചരിത്ര സന്ദർഭത്തിന് ഉചിതമായ ചില സീനുകൾ തിരക്കഥയിൽ കൂട്ടിച്ചേൽത്താൽ അതു ശരിയായ കണ്ടുപിടുത്തവും, യാതൊരു അടിസ്ഥാനമില്ലാത്ത കൂട്ടിചേർക്കൽ തെറ്റായ കണ്ടുപിടുത്തവുമാകും. പഴശ്ശി കുതിരപ്പുറത്ത് കയറി യുദ്ധം ചെയ്തിട്ടില്ല, മമ്മൂട്ടിയേപ്പോലെ സുന്ദരനായിരുന്നില്ല, ആഭരണമണിഞ്ഞിരുന്നില്ല എന്നൊക്കെയുളള വാസ്തവവിരുദ്ധമായ ആവിഷ്ക്കാരം സിനിമയിൽ ചെയ്തിരിക്കുന്നു എന്ന് ആക്ഷേപിക്കുന്നവരുണ്ട്. കമ്പനി വിരുദ്ധ സമരങ്ങൾ നടത്തുന്ന നാട്ടു രാജാവിൻ്റെ വീരത്വം ഊട്ടിയുറപ്പിച്ചു മാത്രമേ സിനിമയ്ക്ക് മുന്നോട്ടു പോകുവാൻ പറ്റൂ. കമ്പനിക്കെതിരെ യുദ്ധം നടത്തുന്ന നാട്ടുരാജാവിൻ്റെ വീരത്വം സ്ക്രീനിൽ ഉറപ്പിക്കുന്നതിനായിട്ടാണ് ഈ കണ്ടുപിടുത്തങ്ങൾ നടത്തിയിരിക്കുന്നത്. ചരിത്ര സംഭവത്തിൻ്റെ കേന്ദ്ര ബിന്ദുവിൽ നിന്നും തെന്നി മാറാതെ ഇത്തരം ചില സിനിമാറ്റിക് ഭാവനകൾ വരുത്തുന്നത്, സ്ക്രീനിൽ കാണുന്ന ചരിത്രത്തിൻ്റെ വിശ്വാസ്യത കൂട്ടുവാനാണെന്ന് നാതാലി സീമോൺ ഡേവീസ് വാദിക്കുന്നുണ്ട്. സ്ക്രീനിലെ ചരിത്രത്തിന് വിശ്വാസ്യത കൂട്ടാൻ കൽപ്പനാസൃഷ്ടമായ ചില ഇടപെടലുകൾ നടത്തുന്നതിൽ തെറ്റില്ല. പഴശ്ശിരാജ സിനിമയിൽ ഇതു സംഭവിക്കുന്നത് ഇത്തരത്തിലുള്ള ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള ചരിത്ര ദത്തങ്ങളുടെ കുറവുമൂലമാണ്.പഴശ്ശിരാജ (2009)പഴശ്ശിയുടെ ശരീരവർണ്ണന തന്നെ ആകെയൊരു കമ്പനി റിപ്പോർട്ടിനെ അടിസ്ഥാനപ്പെട്ടു നിൽക്കുന്നു. അതിൽ പറയുന്നതാകട്ടെ പഴശ്ശി ഒരു കുരങ്ങനെപ്പോലെ ആയിരുന്നു എന്നാണ്. ജനപ്രിയ ചരിത്ര സിനിമയിൽ സ്വർഗ്ഗീയ താര ശരീരത്തിലേക്ക് (Body of the Celestial Star) പഴശ്ശി വരുന്നത്, ദേശത്തിൻ്റെ പൊതുബോധത്തിൽ അദ്ദേഹം വീരനും സുന്ദരനുമാകയാലാണ്. കമ്പനി റിപ്പോർട്ടിൻ്റെ വിശ്വാസ്യതയെ ചരിത്ര സിനിമയിൽ ചോദ്യം ചെയ്തു എന്നും പറയാം, അതല്ലേ ശാസ്ത്രീയ ചരിത്രം. ഇതിനുമപ്പുറത്ത്, ചലച്ചിത്രങ്ങളുടെ ഉത്ഖനനങ്ങൾ (Excavation of Films) വഴി, ദേശത്തിൻ്റെയും പ്രദേശത്തിൻ്റെയും ഭൗതീക ചരിത്രങ്ങളെ പുനർനിർമ്മിക്കുവാൻ ചരിത്രകാരന്മാർക്ക് സാധിക്കും. പഴയ കാല ചന്തകളും, പട്ടണങ്ങളും,കെട്ടിടങ്ങളും, ചായക്കടകളും, വാഹനങ്ങളും, വയലും തെങ്ങിൻ തോപ്പുകളുമൊക്കെ ഈ ഉത്ഖനനത്തിൽ തെളിഞ്ഞു വരും, കൂടെ സാമൂഹിക ചരിത്രവും.Tale Endപ്രേം നസീറും ജയഭാരതിയും പ്രണയിച്ചു നടന്ന വയൽ വരമ്പുകളും, തെങ്ങിൻ തോപ്പുമൊക്കെ കേരളത്തിൻ്റെ പാരിസ്ഥിത ചരിത്രകാരന് ചരിത്ര ദത്തമായി മാറണം,കൂടെ നാളെ മാറ്റിനി 2.30 ന് എന്നെഴുതിയ തകിടും!
Jan 25, 2022
15 min

"അമ്മേ, ഇവിടെ ഒന്നും കഴിക്കാനില്ലേ? ഇല്ല മോനെ ഇന്ന് ഇവിടുന്ന് അനങ്ങാൻ പറ്റിയിട്ടില്ല, നീ ഒരു പിസ്സ ഓർഡർ ചെയ്യ്. അത് പെട്ടെന്ന് കൊണ്ടുവരൂല്ലോ. അതേയ്, ആർക്കെങ്കിലും ഈറ്റിംഗ് പിസ്സ?"‘ബാംഗ്ലൂർ ഡേയ്‌സി’ലെ കല്പനയുടെ ഒരു ഡയലോഗാണിത്. ഇത് സിനിമയിൽ ഒരു കോമഡിയാണെങ്കിലും ജീവിതത്തിൽ അത്ര കോമഡിയല്ല. കാരണം ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡാണ് പിസ്സ. അത് നമുക്ക് എവിടെയിരുന്നു വേണമെങ്കിലും കഴിക്കാം. വീട്ടിലോ, റെസ്റ്റോറന്റിലോ, തെരുവു മൂലകളിൽ വരെ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം ഓരോ വർഷവും ഏകദേശം മൂന്ന് ബില്യൺ പിസ്സയാണ് വിൽക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഒരാൾക്ക് ശരാശരി 46 സ്ലൈസ്. പക്ഷെ ഇതിന്റെ യാതൊരു അഹങ്കാരവും പിസ്സക്കില്ല. കാരണം അത്ര എളുപ്പമായിരുന്നില്ല ഈ കോടീശ്വരന്റെ യാത്ര. ദാരിദ്ര്യവും അവഗണനകളുമൊക്കെ അതീജീവിച്ചു വന്ന ഈ പിസ്സയുടെ ചരിത്രത്തിൽ പങ്കു ചേരുകയാണ് നമ്മൾ.നൂറ്റാണ്ടുകളായി ആളുകൾ പല രൂപത്തിലാണ് പിസ്സ കഴിക്കുന്നത്. ഒരുകാലത്ത് പ്ലേറ്റുകൾ വാങ്ങാൻ കഴിയാത്തവർക്കോ യാത്ര ചെയ്യുന്നവർക്കോ വേണ്ടിയുള്ള ലളിതമായ അപ്പ കഷണങ്ങളായിരുന്നു ഇത്. ഇങ്ങനെ ഒരു പിസ്സയുടെ ഇനം നമുക്ക് വെർജിൽ എന്ന കവിയുടെ എനിയഡ് എന്ന കാവ്യത്തിൽ കാണാൻ കഴിയും.18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിലെ നേപ്പിൾസിലാണ് പിസ്സ ആദ്യമായി പാകം ചെയ്യുന്നത്.എന്നിരുന്നാലും 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിലെ നേപ്പിൾസിലാണ് പിസ്സ ആദ്യമായി പാകം ചെയ്യുന്നത്. ബർബൺ രാജാക്കൻമാരുടെ കീഴിൽ നേപ്പിൾസ് ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായി മാറി. വിദേശവ്യാപരവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കർഷകരുടെ സ്ഥിരമായ കുത്തൊഴുക്കുമൊക്കെ കാരണം നേപ്പിൾസിലെ ജനസംഖ്യ നന്നേ ഉയർന്നു. അതോടുകൂടി ദാരിദ്ര്യത്തിന്റെ ഇരുട്ട് അവിടെ മൂടിത്തുടങ്ങിയിരുന്നു. കഠിനാധ്വാനികളായ അവിടുത്തെ മനുഷ്യർക്ക് വില കുറഞ്ഞതും അതുപോലെ എളുപ്പത്തിൽ കഴിക്കാൻ പറ്റിയതുമായ ഭക്ഷണത്തിന്റെ ആവശ്യകത വന്നു. അവിടെയാണ് പിസ്സ അവർക്ക് താങ്ങായി മാറുന്നത്. വഴിയോര കച്ചവടക്കാരാണ് പിസ്സയെ സാധാരണക്കാരന്റെ വിശപ്പിനും, പൈസക്കും അനുസരിച്ചു നൽകികൊണ്ടിരുന്നത്.ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും പൊതുവേ അവഗണന ഏറ്റുവാങ്ങാനായിരുന്നു പിസ്സയുടെ വിധി. 1831 ൽ വിദേശ സന്ദർശകനായ സാമൂവൽ മോഴ്‌സ് പിസ്സയെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്, "ഏറ്റവും ഓക്കാനം ഉണ്ടാക്കുന്ന ഒരു കേക്കിന്റെ ഇനം. പോമോഡോറോ സോസ് അല്ലെങ്കിൽ തക്കാളി കഷണങ്ങൾ കൊണ്ട് പൊതിഞ്ഞിരുന്നു. മാത്രമല്ല ചെറിയ മത്സ്യവും കുരുമുളകും വിതറിയിട്ടുണ്ട്. മറ്റു ചേരുവകൾ എന്തൊക്കെയാണെന്ന് എനിക്കറിയില്ല. അഴുക്കുചാലിൽ നിന്ന് പുറത്തെടുത്ത അപ്പകഷണം പോലെ ഉണ്ട്." വെറുപ്പും ആക്ഷേപങ്ങളും അവിടെയും തീർന്നില്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആദ്യത്തെ പാചക പുസ്തകം ഇറങ്ങിയപ്പോൾ അവരും പിസ്സയെ മാത്രം അതിൽ കൂട്ടിയില്ല.അമേരിക്കയായിരുന്നു പിസ്സയുടെ രണ്ടാം വീട്. 19-ാം നൂറ്റാണ്ടോടെ ഇറ്റാലിയൻ കുടിയേറ്റക്കാർ അമേരിക്കയിൽ സ്ഥാനം ഉറപ്പിച്ചു. അങ്ങനെ 1905-ഓടെ ന്യൂയോർക് സിറ്റിയിൽ ആദ്യത്തെ പിസ്സറിയ തുറന്നു. നഗരവൽക്കരണം വർദ്ധിച്ചുവന്നതോടെ പിസ്സയുടെ കീർത്തിയും വളർന്നു.എന്നാൽ 1889 ൽ നേപ്പിൾസ് സന്ദർശിച്ച ഉമ്പോൾട്ടോ ഒന്നാമൻ രാജാവിനും, മാർഗ്ഗരിറ്റ രാജ്ഞിക്കും വിരുന്നിന് ഒരുക്കിയ എല്ലാ ഫ്രഞ്ച് വിഭവങ്ങളും മടുത്തു. അപ്പോൾ രാജ്ഞിക്കുവേണ്ടി ചില പ്രാദേശിക സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കാൻ പിസ്സായോളോ റാഫേൽ എസ്പോസിറ്റോ എന്നയാളെ വിളിച്ചു. വിളിച്ച നിമിഷം തന്നെ മൂന്ന് തരം പിസ്സ അദ്ദേഹം പാകം ചെയ്ത് രാഞ്ജിയുടെ മുന്നിൽ നിരത്തി. രാജ്ഞിക്ക് സന്തോഷമായി. ആ ഒരൊറ്റ നിമിഷംകൊണ്ട് രാജ്ഞിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ ലിസ്റ്റിൽ കയറിപ്പറ്റി പിസ്സ. പിന്നീട് പിസ്സ മാർഗ്ഗരിറ്റ എന്ന പേര് വന്നത് തന്നെ രാജ്ഞിയോടുള്ള ബഹുമാനാർത്ഥമാണ്.ദാരിദ്ര്യത്തിനെയും അവഗണനകളെയും മറികടന്ന പിസ്സയുടെ ഉയർത്തെഴുനേൽപ്പ് തന്നെയായിരുന്നു അത്. ഒരിക്കൽ ഓക്കാനം വരുന്ന എന്തോ ഒന്നെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പിസ്സ രാജ കുടുംബത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണത്തിൽ ഒന്നായി മാറുകയായിരുന്നു. അതിലുപരി അതൊരു പ്രാദേശിക വിഭവമായി മാറുകയും ചെയ്തു.പക്ഷെ നേപിൾസിൽ നിന്ന് മറ്റു രാജ്യത്തിലേക്കുള്ള പിസ്സയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. അതിന് ഒരു തീർപ്പുണ്ടായത് അവിടെനിന്ന് ആളുകൾ പലായനം ചെയ്യാൻ തുടങ്ങിയതോടെയാണ്. 1930 കളോടെ നേപ്പിൾസുകാർ ജോലി തേടി ഇറ്റലിയുടെ കിഴക്കൻ തീരങ്ങളിലേക്ക് നീങ്ങാൻ തുടങ്ങി അവരോടൊപ്പം പിസ്സയുടെ രുചിക്കൂട്ടും പടർന്നു പന്തലിച്ചു. അവരുടെ പലായനം ചെന്ന് അവസാനിച്ചത് യുദ്ധത്തിലേക്കായിരുന്നു. യുദ്ധത്തിന് ശേഷം ഈ കാലത്ത് ഇറ്റലിയുടെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ സൈനികർ അവിടെ നിന്ന് അവർക്ക് കിട്ടിയ പിസ്സയും കൊണ്ടാണ് പോയത്. അതായത് പിസ്സയുടെ കീർത്തി ഇറ്റലിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു എന്ന് സാരം.പക്ഷെ നേപിൾസിൽ നിന്ന് മറ്റു രാജ്യത്തിലേക്കുള്ള പിസ്സയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. അതിന് ഒരു തീർപ്പുണ്ടായത് അവിടെനിന്ന് ആളുകൾ പലായനം ചെയ്യാൻ തുടങ്ങിയതോടെയാണ്. 1930 കളോടെ നേപ്പിൾസുകാർ ജോലി തേടി ഇറ്റലിയുടെ കിഴക്കൻ തീരങ്ങളിലേക്ക് നീങ്ങാൻ തുടങ്ങി അവരോടൊപ്പം പിസ്സയുടെ രുചിക്കൂട്ടും പടർന്നു പന്തലിച്ചു.വിനോദസഞ്ചാരികൾക്കിടയിലും ഇറ്റാലിയൻ ഭക്ഷണത്തിനോടുള്ള ജിജ്ഞാസ കൂടിയതോടെ ഇറ്റാലിയൻ പെനിൻസുലയിലുടനീളമുള്ള റെസ്റ്റോറന്റുകൾ കൂടുതൽ പ്രാദേശിക സ്പെഷ്യലുകളോടൊപ്പം പിസ്സയും വാഗ്ദാനം ചെയ്യാൻ തുടങ്ങി. ആ സമയത്ത് എല്ലാ റെസ്റ്റോറന്റുകളിലും ഓവൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത പിസ്സകളാണ് പലയിടത്തും ലഭിച്ചിരുന്നത്. എന്നാൽ പിസ്സയുടെ ഇറ്റലിയിൽ ഉടനീളമുള്ള വിജയയാത്ര തുടർന്നുകൊണ്ടേ ഇരുന്നു. അങ്ങനെ നിൽക്കുന്ന സമയത്ത് ഉപഭോക്താക്കൾ ഉയർന്ന വില തരാൻ മടി കാണിക്കാതെ വന്നതോടെ പുതിയ ചേരുവകളിൽ പിസ്സ അവതരിപ്പിക്കാൻ തുടങ്ങി.അമേരിക്കയായിരുന്നു പിസ്സയുടെ രണ്ടാം വീട്. 19-ാം നൂറ്റാണ്ടോടെ ഇറ്റാലിയൻ കുടിയേറ്റക്കാർ അമേരിക്കയിൽ സ്ഥാനം ഉറപ്പിച്ചു. അങ്ങനെ 1905-ഓടെ ന്യൂയോർക് സിറ്റിയിൽ ആദ്യത്തെ പിസ്സറിയ തുറന്നു. നഗരവൽക്കരണം വർദ്ധിച്ചുവന്നതോടെ പിസ്സയുടെ കീർത്തിയും വളർന്നു.യു.എസ്.എ രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ഐ.കെ. സെവൽ എന്ന ടെക്സൻകാരൻ തന്റെ പുതുതായി തുറന്ന ചിക്കാഗോ പിസ്സേറിയയിലേക്ക് ആൾക്കാരെ ആകർഷിക്കുന്നത്തിനുവേണ്ടി പല തരം പിസ്സകൾ അവതരിപ്പിച്ചു. ആഴവും കട്ടിയുമുള്ള മുകൾ ഭാഗവും, താഴെ ചീസും. അതിനു മുകളിലായി തക്കാളി സോസുമൊക്കെ ചേർത്ത് പിസ്സയുടെ ഒരു പുതിയ വേർഷന് അദ്ദേഹം രൂപം കൊടുത്തു.1960 കളോടെ ടോം മോനഗനും ജെയിംസ് മോനഗനും മിഷിഗണിൽ ഡോമിനിക്കസ് എന്ന ചെറിയൊരു സ്ഥാപനം തുടങ്ങി. പിന്നീട് അവർ ഇന്നത്തെ ഡോമിനോസ് ആയി മാറി. ഇന്ന് ഇവരെ കാണാൻ കഴിയാത്ത ഒരു നഗരം ലോകത്തുതന്നെ കുറവാണ് എന്നത് വേറെ ഒരു യാഥാർഥ്യം.50 കളോടെ യു.എസ്.എ സാമ്പത്തികമായും സാങ്കേതികമായും വളർന്നത് പിസ്സയെ കൂടുതൽ സഹായിക്കുക തന്നെ ചെയ്തു. രണ്ട് മാറ്റങ്ങളാണ് പ്രധാനമായും ഗുണം ചെയ്തത്. ഒന്ന്, ഫ്രിഡ്ജുകളും ഫ്രീസറുകളും കൂടുതൽ വന്നതോടെ ഭക്ഷണ സാമഗ്രികൾ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായി. അതുപോലെ രണ്ടാമതായി, കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും വർധനവോടെ, പുതുതായി പാകം ചെയ്യുന്നത് ഞൊടിയിടയിൽ തന്നെ തീൻ മേശയിൽ എത്താനുള്ള സംവിധാനം വന്നു. ഇതോടുകൂടി പിസ്സയുടെ വളർച്ച ഇരട്ടിയായി.1960 കളോടെ ടോം മോനഗനും ജെയിംസ് മോനഗനും മിഷിഗണിൽ ഡോമിനിക്കസ് എന്ന ചെറിയൊരു സ്ഥാപനം തുടങ്ങി. പിന്നീട് അവർ ഇന്നത്തെ ഡോമിനോസ് ആയി മാറി. ഇന്ന് ഇവരെ കാണാൻ കഴിയാത്ത ഒരു നഗരം ലോകത്തുതന്നെ കുറവാണ് എന്നത് വേറെ ഒരു യാഥാർഥ്യം.ഇത്തരത്തിലുള്ള മാറ്റങ്ങളാണ് കൂടുതൽ നിലവാരമുള്ള, പുതിയ തരം രുചികളിൽ ഇന്നത്തെ പിസ്സയാക്കാൻ സഹായിച്ചത്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഇന്ന് വ്യത്യസ്തമായ രുചികളിൽ പിസ്സ ലഭ്യമാണ്. പോളണ്ടിലെ പിസ്സ ഹട്ടും, സ്‌പൈസി ഇന്ത്യൻ പതിപ്പും, അതുപോലെ ജാപ്പനീൽ ഡോമിനോസ് നിർമിച്ചെടുത്ത എൽവിസ് പിസ്സയുമൊക്കെ പുതിയ മാറ്റങ്ങളുടെ പതിപ്പാണ്.ഒരിക്കൽ വഴിയോരങ്ങളിൽ സാധാരണക്കാരനായി വിൽക്കപെടുകയും, പിന്നീട് രാജകീയ അംഗീകാരത്തോടെ പ്രാദേശിക വിഭവമായി മാറുകയും ചെയ്ത പിസ്സ ഇന്ന് യു.എസിൽ മാത്രം ഓരോ സെക്കൻഡിലും 350 സ്ലൈസുകളാണ് വിൽക്കപ്പെടുന്നത്.
Jan 25, 2022
7 min

അരികുവൽകരിക്കപ്പെട്ടവരുടെ ഉൾക്കൊള്ളൽ ചരിത്രം (Inclusive History)
Jan 25, 2022
10 min
Load more


