Bull's Eye
Bull's Eye
Manorama Online
Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html
അങ്കിൾ, ആന്റി ജാഗ്രതൈ, ജെൻ സീ കേറി വരുന്നു | Gen Z at Workplace | Bulls Eye | Business Podcast
കമ്പനികളിലെ എച്ച്ആറുകാരോടു ചോദിച്ചു നോക്കൂ ജെൻ സീ എങ്ങനെയുണ്ടെന്ന്? മിക്കവർക്കും സമ്മിശ്ര പ്രതികരണമാണ്. 2020 മുതൽ ഇവർ ലോകമാകെ ജോലിക്കു കയറിയിരുന്നല്ലോ. ഒഫീഷ്യൽ കത്തിടപാടുകളിൽ ഇവരുടെ സ്വന്തം ഭാഷ കയറി വരും. ഗ്രാമറും മറ്റും വിഷയമല്ല, സ്ക്രോൾ ചെയ്താണു പരിചയം. ഇൻസ്റ്റന്റ് ഡിജിറ്റൽ ഫീഡ്ബാക്ക് വേണം. വാർഷിക പെർഫോമൻസ് റിവ്യൂവിനെക്കാളും അന്നന്നത്തെ റിവ്യൂ ഇങ്ങു പോരട്ടെ. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Gen Z is reshaping the modern workplace with new expectations, communication styles, and work culture. From instant feedback and digital-first habits to changing employer-employee dynamics, how are organizations adapting to this new generation of professionals? In this episode of Bulls Eye, Malayala Manorama Business Editor P. Kishore explores the opportunities and challenges Gen Z brings to today's offices.See omnystudio.com/listener for privacy information.
Aug 4
7 min
വേണ്ടാത്തതെല്ലാം ചെയ്യേണ്ട ഗതികേട് | Bulls Eye | Business Podcast
ബിഗ് ടെക് എന്നു വിളിക്കുന്ന വൻകിട കമ്പനികളും സോഷ്യൽ മീഡിയ കമ്പനികളുമെല്ലാം ഉപയോക്താക്കളെക്കൊണ്ട് അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കുകയാണ്. അഡിക്‌ഷൻ ഉണ്ടാക്കുകയാണു സകലരുടെയും ലക്ഷ്യം. പ്രിഡേറ്ററി ഡിസൈൻ എന്നാണ് ഇതിനെയൊക്കെ പറയുന്നതത്രെ. ഒരു തരം വേട്ടയാടൽ ആൽഗരിതം തന്നെ. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. How do Big Tech and social media platforms keep billions of users endlessly scrolling? This episode of Bulls Eye explores the concept of predatory design, the psychological tactics and algorithms that fuel digital addiction, and how tech companies influence user behavior. Presented by P. Kishore, Business Editor of Malayala Manorama.See omnystudio.com/listener for privacy information.
Jul 28
5 min
പ്രവചനങ്ങളേ ഹാ കഷ്ടം | Bulls Eye | Business Podcast
2030 ആകുമ്പോഴേക്കും ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ വൻ സാമ്പത്തിക ശക്തിയാവുമെന്നതു വച്ചാണ് ബ്രിക് (ബിആർഐസി) ഉണ്ടാക്കിയത്. പിന്നെ സൗത്ത് ആഫ്രിക്കയുടെ എസ് കൂടി ചേർത്ത് ബ്രിക്സ് ആക്കി. ഒടുവിലെന്തായി? പറഞ്ഞ പോലെ ചൈനയും ഇന്ത്യയും വലുതായി. ബാക്കിയൊക്കെ ഒരു വകയായി. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Will BRICS shape the future of the global economy as originally envisioned? This episode of Bulls Eye examines the rise of BRICS, why China and India have emerged as economic giants, and why Brazil, Russia, and South Africa have fallen short of expectations. Business Editor P. Kishore analyzes the successes, setbacks, and the future of one of the world's most influential economic blocs.See omnystudio.com/listener for privacy information.
Jul 21
3 min
സ്പേസ് ടാക്സി മതി ചിന്ന മസ്ക് ആവാൻ | Elon Musk | Space X | Bulls Eye Podcast
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഓഹരി വിൽപന വിജയം പലരാജ്യങ്ങളിലും സ്പേസ് ബിസിനസ് തരംഗം ഉണർത്തി വിട്ടിരിക്കുകയാണ്. മസ്ക് ഭൂഗോളത്തിലെ ആദ്യ ട്രില്യനയർ (ഒരുലക്ഷം കോടി ഡോളറിന്റെ മുതലാളി) ആയതോടെ എനിക്കും മസ്ക് ആകണമെന്ന ചിന്ത ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. How did Elon Musk's SpaceX share sale ignite a global wave of interest in the space industry? As Musk becomes the world's first trillionaire, a new generation of entrepreneurs is looking to build the next big space venture. In this episode of Bulls Eye, Malayala Manorama Business Editor P. Kishore explores the booming space economy, the rise of private space companies, and the investment opportunities shaping the future of the industry.See omnystudio.com/listener for privacy information.
Jul 15
5 min
ബോറടി മാറ്റാൻ ബിസിനസ് പലവിധം | New Business Idea | Bulls Eye Podcast
സുഭിക്ഷ തീറ്റയും സോഫ്റ്റ് സോഫയും മെത്തയും എസിയും കാറും കയ്യിൽ ഫോണും... സുഖം കൂടിയിട്ടു ബോറടിക്കുക എന്നൊരു ‘സൂക്കേട്’ ലോകമാകെ പരന്നിട്ടുണ്ടത്രെ. ഡിപ്രഷനേ ചികിത്സയുള്ളൂ, ബോറടിക്ക് ഇല്ല. ബോറടി സൂക്കേടുകാരെ പലതരം ബിസിനസുകൾ മാടി വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why are people feeling bored even when they have everything they need? This episode of Bulls Eye explores the rise of the "boredom economy"—how businesses are creating products, services, and experiences to combat modern-day boredom. Presented by P. Kishore, Business Editor, Malayala Manorama.See omnystudio.com/listener for privacy information.
Jul 7
5 min
ബാങ്കിൽ വരുന്നവരും പടി ചവിട്ടാത്തവരും | Bulls Eye | Podcast
ബാങ്കിൽ നിന്നു കാശെടുക്കാൻ പെൻഷൻകാരനായ അപ്പൂപ്പൻ കാഷ് ചെക്ക് കൊടുത്തുവിടും. അല്ലെങ്കിൽ എത്ര തുക വേണമെന്ന് ഫോണിലൂടെ പറയുമ്പോൾ ബാങ്കുകാർ വീട്ടിൽ വന്നു ചെക്ക് വാങ്ങി കാശുകൊടുക്കും. എടിഎം കാർഡ് പോരേ? അപ്പൂപ്പന് അതു കാണുന്നതു പോലും ദേഷ്യമാണ്. കാർഡും ബാങ്കിന്റെ ആപ്പുമൊന്നും മൂപ്പീന്നിനെ തീണ്ടില്ല. പഴയ ശീലമാണേ... ബാങ്കുകാർക്കും പരാതിയൊന്നുമില്ല, ഇങ്ങനെയും കുറേപ്പേർ വേണ്ടേ? ഇടപാടുകാരെല്ലാം ന്യൂജെൻ ആയാലും അയ്യം! വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Listen to the detailed discussion about new gen banking in the Bulls Eye podcast, presented by Malayala Manorama Business Editor, P. KishoreSee omnystudio.com/listener for privacy information.
Jul 2
5 min
എല്ലാം വേണം പക്ഷേ, നമ്മുടെ നാട്ടിൽ വേണ്ട | Bulls Eye | Podcast
എല്ലാവർക്കും മൊബൈൽ ഫോണും അതിൽ ഫുൾ റേഞ്ചും അതിവേഗ ഇന്റർനെറ്റും വേണം. പക്ഷേ മൊബൈൽ ടവർ സ്വന്തം വീടിനടുത്തെന്നു മാത്രമല്ല പഞ്ചായത്തിൽ പോലും സ്ഥാപിക്കാനും പാടില്ല. ടവറുകൾക്കെതിരെ കുറെ കെട്ടുകഥകൾ പറഞ്ഞു പിടിപ്പിച്ചിരുന്നത് ഇപ്പോൾ എല്ലാവരും മറന്ന മട്ടാണ്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Everyone wants a mobile phone with full network coverage and high-speed internet. But when it comes to installing a mobile tower, many people oppose having one near their homes—or even anywhere within their local panchayat. The myths and misconceptions that were once widely spread against mobile towers now seem to have been largely forgotten. Listen to the detailed discussion in the Bulls Eye podcast, presented by Malayala Manorama Business Editor, P. Kishore.See omnystudio.com/listener for privacy information.
Jun 24
5 min
നമ്മൾ നേരത്തേ ജനിച്ചത് നന്നായി | Bulls Eye Podcast | AI | Job Markets | Manorama Podcasts
ജോലിയിൽ നിന്നു വിരമിച്ചവരുടെയെല്ലാം വായ്ത്താരി ഒരേ രീതിയിലാണ്: നമ്മൾ നേരത്തേ ജനിച്ചത് നന്നായി! ഡോക്ടറോ എൻജിനീയറോ ചാർട്ടേഡ് അക്കൗണ്ടന്റോ സോഫ്റ്റ്‌വെയർ ഡവലപ്പറോ... സകലർക്കും ഇതേ പറയാനുള്ളു. എഐ വന്നിങ്ങു മറിയുമ്പോൾ പഴയ കഴിവുകൾ ആർക്കും വേണ്ടാതാവുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Artificial Intelligence is reshaping industries at an unprecedented pace, raising concerns about the future of jobs and professional skills. From doctors and engineers to chartered accountants and software developers, many wonder whether traditional expertise will remain valuable in the AI era. In this episode of the Bulls Eye Podcast, Malayala Manorama Business Editor P. Kishore examines how AI is transforming careers, disrupting job markets, and redefining the skills needed to succeed in the future workplace.See omnystudio.com/listener for privacy information.
Jun 16
5 min
കല്ലെറിയുന്നവരും കയ്യടിക്കുന്നവരും | Bulls Eye | Business Podcast
അരനൂറ്റാണ്ടു മുൻപു വന്ന ബജറ്റിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ പ്രതികരണം നടത്തി – ധനികരെ കൂടുതൽ ധനികരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്ന ബജറ്റ്! ആദ്യമായി കേൾക്കുന്നവർക്ക് അതു കൊള്ളാമെന്നു തോന്നുമെങ്കിലും സ്വാതന്ത്ര്യം കിട്ടിയ ശേഷം വന്ന സർവ ബജറ്റുകളെക്കുറിച്ചും ഇതേ മാതിരി പ്രതികരണം വന്നിട്ടുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why do opposition parties often describe budgets as favoring the rich and neglecting the poor? Is this merely political rhetoric, or does it reflect economic reality? In this episode of Bulls Eye, Malayala Manorama Business Editor P. Kishore examines the history of budget criticisms in India, explores how budgets impact different sections of society, and analyzes whether the claim that "the rich get richer and the poor get poorer" stands the test of time.See omnystudio.com/listener for privacy information.
Jun 3
6 min
വെള്ള വേഷക്കാർ വന്നിറങ്ങി; നാട്ടുകാർക്കു കോള് | Bulls Eye | Podcast | Business Podcast
സർക്കാർ മാറിയപ്പോൾ തിരുവനന്തപുരത്ത് ഫൈവ് സ്റ്റാർ മുതൽ പൂജ്യം സ്റ്റാർ ഹോട്ടലുകളിൽ വരെ മുറി കിട്ടാനില്ല. ദൂരെയുള്ള ഹോട്ടലുകൾക്കും നഗരത്തിലെ ‘സ്പിൽ ഓവർ’ ബിസിനസ് കിട്ടുന്നുണ്ട്. സാമ്പത്തിക വിശാരദർ ഇതിനെ മൾട്ടിപ്ലയർ ഇഫക്ട് എന്നു വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. What happens to a local economy when political change triggers a surge in movement, demand, and spending? In this episode of Bulls Eye, Malayala Manorama Business Editor P. Kishore explains how the government transition has created a hotel boom in Thiruvananthapuram, with demand spreading from luxury hotels to budget stays and nearby destinations. Discover how economists describe this phenomenon as the multiplier effect and what it reveals about economic activity, tourism, and business opportunities.See omnystudio.com/listener for privacy information.
May 26
7 min
Load more