എന്റെ സഞ്ചാരകഥകൾ-My travelogue
എന്റെ സഞ്ചാരകഥകൾ-My travelogue
C.T. William
സി.റ്റി. വില്യമിന്റെ സഞ്ചാരകഥകൾ-Travelogue by C.T. William
എന്റെ സഞ്ചാരകഥകൾ-കോട്ടക്കാവ് പള്ളിക്കഥ
പുതിയ പള്ളിയുടെ പുറകുവശത്ത് സംരക്ഷിക്കപ്പെട്ടുപോരുന്ന പഴയ പള്ളിയോട് ചേർന്ന്, പടിഞ്ഞാറുഭാഗത്തുള്ള തീർത്ഥക്കുളത്തിൽ വച്ചാണ് വിശുദ്ധ തോമാസ് ശ്ലീഹ ബ്രാഹ്മണരേയും മറ്റു വിശ്വാസികളേയും മാമോദീസ മുക്കിയതെന്നും ക്രൈസ്തവർ വിശ്വസിച്ചുപോരുന്നു. കുളത്തിനുചുറ്റും തീർത്തിട്ടുള്ള ആനമതിൽ ചരിത്രപ്രസിദ്ധമാണ്. ഈ തീർത്ഥക്കുളവും പരിസരങ്ങളും ശ്ലീഹയുടെ കഥ പറയുന്ന വിധം കലാവിഷ്കാരം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പരിപാലനമില്ലാതെ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ.
Jul 29, 2022
11 min
എന്റെ സഞ്ചാരകഥകൾ-മഞ്ഞുമാതാവ്
ചരിത്രവും പൈതൃകവും പള്ളിയുറങ്ങുന്ന പെരിയാറിന്റെ ഓരത്താണ് മഞ്ഞുമാതാവ് അനേകായിരം ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നത്. ചരിത്രപൈതൃക സ്ഥലിയായ പള്ളിപ്പുറം കോട്ടയുടെ സംരക്ഷണയിലും സുരക്ഷയിലുമാണ് ഈ ദേവാലയം. കൂടുതൽ എഡ്യൂ വീഡിയോകൾക്ക് ഈ ചാനൽ സ്ബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. പ്രോത്സാഹനമായി ഈ എഡ്യൂ വ്ളോഗ് ഷെയർ ചെയ്യുക.  https://youtu.be/hW16wIsWiX8
Jul 21, 2022
6 min
എന്റെ സഞ്ചാരകഥകൾ-തൃശൂരിലെ ഉരുക്കുപാലം
തൃശൂരിലെ മണലൂർ- വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം പക്ഷേ വളരെ ചെറുതാണെങ്കിലും തൃശൂർക്കാരിൽ വലിയ കൌതുകമുണർത്തുന്നുണ്ട്. അതേസമയം ഈ പാലം കണ്ടവർ തൃശൂർക്കാരിൽ തന്നെ അപൂർവ്വമാണെന്നത് സത്യമാണ്. ഇവിടെ ആലപ്പുഴയിലേതുപോലെ കായൽ ടൂറിസം ഉള്ള കാര്യവും ഏറെ പേർക്ക് അറിയില്ല. സ്വാഗതം സീറ്റി സ്കാനിലേക്ക്. കൂടുതൽ എഡ്യൂ വീഡിയോകൾക്ക് ഈ ചാനൽ സ്ബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. പ്രോത്സാഹനമായി ഈ എഡ്യൂ വ്ളോഗ് ഷെയർ ചെയ്യുക. https://youtu.be/SsTXVXnGeJw
Jul 18, 2022
6 min
എന്റെ സഞ്ചാരകഥകൾ-പറവൂർ ജൂതപള്ളിയുടെ കഥ
ഈ ആരാധനാലയങ്ങളുടെ ഗോവണികളും മട്ടുപ്പാവും സ്ത്രീകൾക്ക് കൊടുക്കുന്ന സുരക്ഷയുടെ ഇടങ്ങളും കാണുമ്പോൾ നമുക്ക് ഇന്ന് കൈമോശം വന്ന ഏതോ കേരളീയ സുവർണ്ണ സാംസ്കാരിക കാലഘട്ടത്തിലേക്ക് നമ്മേ കൊണ്ടുപോവുന്നുണ്ട്. കേൾക്കാം...കാണാം... മുസിരീസ് കഥകൾ...സീറ്റി സ്കാനിൽ..... കൂടുതൽ മുസിരീസ് വീഡിയോകൾക്ക് ഈ ചാനൽ സ്ബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. പ്രോത്സാഹനമായി ഈ എഡ്യൂ വ്ളോഗ് ഷെയർ ചെയ്യുക. https://youtu.be/y7OHr0_ASHw
Jul 7, 2022
7 min
എന്റെ സഞ്ചാരകഥകൾ- മുസിരീസ് സീരീസ്-സഹോദരൻ അയ്യപ്പൻ സ്മാരകം
ഉണർന്നു സജ്ജരായി മുന്നോട്ടു പാഞ്ഞീടുവിൻ തകർന്നുതരിപ്പണ- മാകട്ടെ തടസ്സങ്ങൾ. ഒരു നൂറ്റാണ്ടുമുമ്പ് മുഴങ്ങിയ സിംഹഗർജ്ജനം ഇന്നും തുടരുകയാണ്. ഭൂമിയിൽ നിന്ന് ജാതീയത പാടെ തുടച്ചുമാറ്റാനായി സിംഹഗർജ്ജനം മുഴക്കിയ ആ നവോത്ഥാന നായകൻ വിസ്മൃതനായിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ആ സിംഹത്തിന്റെ മടയിലാണ് ഞാനിപ്പോഴുള്ളത്. സാക്ഷാൽ സഹോദരൻ അയ്യപ്പന്റെ കാലൊച്ച കേട്ട നവോത്ഥാനഭൂമി. ഇത് സഹോദരൻ അയ്യപ്പന്റെ സ്മാരകം. https://youtu.be/PdCT3GIZb1Q
Jul 3, 2022
6 min
ശ്രീഗൌരീശ്വര ക്ഷേത്രം
നാല് ശ്രീകോവിലുകളിലായി നാല് ദേവ പ്രതിഷ്ഠയുള്ള ചതുർമുഖക്ഷേത്രമാണ് ചെറായി ശ്രീഗൌരീശ്വര ക്ഷേത്രം. കിഴക്കും പടിഞ്ഞാറും വടക്കും തെക്കുമായി സ്ഥിതിചെയ്യുന്ന നാല് ശ്രീകോവിലുകളിലായി യഥാക്രമം സുബ്രഹ്മണ്യനേയും സാക്ഷാൽ ഗൌരീശ്വരനായ ശിവനേയും പിന്നെ പാർവ്വതിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. https://youtu.be/O3fejiA9T30
Jun 25, 2022
2 min
എന്റെ സഞ്ചാരകഥകൾ-അഴീക്കോട് മാർത്തോമ പള്ളി
കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നൊക്കെ വിശ്വസിക്കാമെങ്കിലും വിശുദ്ധ തോമാസ് ശ്ലീഹ അങ്ങനെ ആയിരുന്നില്ല. കണ്ടും തൊട്ടും അനുഭവിച്ചും മാത്രം വിശ്വസിക്കുന്ന വിശുദ്ധ വ്യക്തിത്വമാണ് തോമാസ് ശ്ലീഹയുടേത്. വിശുദ്ധ തോമാസ് ശ്ലീഹ പോലുമാണെങ്കിലും വിശ്വാസത്തിന്റെ കഥ മറിച്ചല്ല. നമുക്ക് കണ്ടും തൊട്ടും അനുഭവിച്ചും വിശ്വസിക്കാം തോമാസ് ശ്ലീഹയെ ഇവിടെ ഈ ദേവാലയത്തിൽ. ഇത് മാർതോമ തീത്ഥകേന്ദ്രം. കൂടുതൽ എഡ്യൂ വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Jun 23, 2022
6 min
പ്രണയസരോവര തീരത്തൊരു ചരിത്രാന്വേഷി
അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ കോട്ടകൊത്തളങ്ങളിൽ പോർച്ചുഗീസ്-ഡച്ച് അധിനിവേശകഥകൾ മുഴങ്ങുന്നുണ്ട്. സാമൂതിരിമാരും നാട്ടുരാജാക്കന്മാരും ഹൈദരാലിയും ടിപ്പുസുൽത്താനും ഏറ്റവുമൊടുവിൽ പാലിയത്തച്ഛനും സായുധ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞെടുത്ത ചരിത്രഭൂമിയാണിത്. സാംസ്കാരിക വകുപ്പിൻ കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഈ കോട്ട സംരക്ഷിക്കപ്പെട്ടുപോരുന്നു. https://youtu.be/vDPHnTLRNH0
Jun 17, 2022
5 min
എന്റെ ചൈനാ സഞ്ചാരകഥകൾ-ഭാഗം-39
ഇവിടെ നിറയെ താമര വിരിയും. അരയന്നങ്ങളും അരയന്നത്തേണികളും നീന്തിയൊഴുകും. ഈ താമരപ്പൊയ്കയുടെ ഓളങ്ങളിലേക്ക് നോക്കിയിരുന്ന് തണുത്ത ബിയർ മൊത്തുമ്പോൾ അകത്തളങ്ങളിലും താമര വിരിയും, അരയന്നങ്ങൾ ഇഴയും....ചൈനയുടെ കാല്പനിക ഭാവങ്ങളിലേക്കൊരു യാത്ര. ചൈനാ സഞ്ചാര കഥകളിൽ ഈ ലക്കം താമരപ്പൊയ്കയുടെ കഥ. കാണാം, കേൾക്കാം
May 28, 2022
14 min
എന്റെ ചൈനാസഞ്ചാരകഥകൾ-38
ഇവിടെ നിറയെ താമര വിരിയും. അരയന്നങ്ങളും അരയന്നത്തേണികളും നീന്തിയൊഴുകും. ഈ താമരപ്പൊയ്കയുടെ ഓളങ്ങളിലേക്ക് നോക്കിയിരുന്ന് തണുത്ത ബിയർ മൊത്തുമ്പോൾ അകത്തളങ്ങളിലും താമര വിരിയും, അരയന്നങ്ങൾ ഇഴയും....ചൈനയുടെ കാല്പനിക ഭാവങ്ങളിലേക്കൊരു യാത്ര. ചൈനാ സഞ്ചാര കഥകൾ കേൾക്കാം.
May 18, 2022
10 min
Load more