Show notes
കുടുക്കനന്ദനൻ മുള്ളമ്പത്ത്വെള്ളരി നനയ്ക്കുവാൻവെള്ളം കൊണ്ടുവരുന്നതിന്പണിക്കാരി ഉണിച്ചിരയോട്പണിക്കാരൻ പൊക്കിണൻമൺകുടുക്കകടം ചോദിച്ചുകുടുക്ക പൊട്ടിയാൽആങ്ങളമാർപൊരയിൽ കയറ്റില്ലെന്ന്ഉണിച്ചിരവിഷമം പിടിച്ചുപൊരയിൽ കയറ്റിയില്ലെങ്കിൽഎന്റെ പൊരയിൽ പോരാമെന്ന്പൊക്കിണൻവീരം പറഞ്ഞുമറ്റൊന്നുമറിയാത്തപെണ്ണായിരുന്നതിനാൽഉണിച്ചിരകുടുക്ക കടം കൊടുത്തു.എടുപ്പുള്ളഎന്തെങ്കിലുംനടത്താൻ വിചാരിക്കുന്ന'ബാല്യേക്കാരനായിരുന്നതിനാൽവെള്ളം മതിയായപ്പോൾപൊക്കിണൻകുടുക്ക പൊട്ടിച്ചു.ഉണിച്ചിരപൊരയിലേക്ക് പോയില്ലപൊക്കിൻവാക്ക് മാറിയുമില്ല.അവർക്ക്കുറെ മക്കളുണ്ടായിമടുപ്പുവന്ന്ഒരു ദിവസംപളനിക്കുപോയപൊക്കിണൻമടങ്ങിവന്നില്ലമക്കളെല്ലാംപല നാടുകളിൽഗതിപിടിക്കാതെതുലഞ്ഞുഒറ്റക്കായഉണിച്ചിരമഴക്കാലത്ത്മരിക്കാൻ കിടക്കുമ്പോൾചിതറിപ്പായമക്കള ഓർമവന്ന്അവസാനമായ്പറഞ്ഞുകുടുക്ക്പൊട്ടേത് കൊണ്ടല്ലേ...


