Julius Manuel
Julius Manuel
Julius Manuel
ഭൂമിയെ 20 ലക്ഷം വർഷം നനച്ച മഹാമഴ! | Carnian Pluvial Episode | CPE Explained |
44 minutes Posted Jun 4, 2026 at 12:59 am.
0:00
44:06
Download MP3
Show notes

ജുറാസിക് പാർക്ക് സിനിമയിൽ നാം കണ്ട ആംബർ (Amber) എന്ന ഉണങ്ങിയ മരക്കറയിൽ നിന്നാണ് ഈ കഥയുടെ തുടക്കം. പ്രകൃതി നമുക്കായി കാത്തുവെച്ച ഒരു ടൈം ക്യാപ്സൂളാണ് ആംബർ. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആംബറുകൾ ഉണ്ടായ ഒരു പ്രത്യേക കാലഘട്ടമുണ്ട്—ഏതാണ്ട് 234 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്! അന്ന് ഇന്നത്തെപ്പോലെ പല ഭൂഖണ്ഡങ്ങളല്ല, 'പാഞ്ചിയ' (Pangea) എന്ന ഒരൊറ്റ വൻകര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഭൂമിയിലെ സകല മരങ്ങളെയും ഒരേപോലെ 'ഡിപ്രഷനിൽ' ആക്കിക്കൊണ്ട് അവിടെ എന്താണ് സംഭവിച്ചത്? കാനഡയിലെയും അലാസ്കയിലെയും പാറകളിൽ ഒളിഞ്ഞിരുന്ന ആ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ പുറത്തുവന്നത് മനുഷ്യചരിത്രത്തെപ്പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ്.